ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. റീജയൻ സംയുക്ത ആരാധന ഡിസംബർ 6-ന്

0 509

യു.എ. ഇ.: ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. റീജിയൻ സഭകൾ, എല്ലാ വർഷങ്ങളിലും നടത്തിവരാറുള്ളതുപോലെ, ഈ വർഷത്തെ സംയുക്ത ആരാധന ഡിസംബർ 6-ന് വൈകുന്നേരം 7.30 മുതൽ സൂം വേദിയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. യു.എ.ഇ. നാഷണൽ ഓവർസിയർ റവ.ഡോ. കെ.ഒ.മാത്യു, ഡോക്ടർ മുരളീധരൻ, പാസ്റ്റർ ബെഞ്ചമിൻ തോമസ് (യു.എസ്.എ) എന്നിവർ ഈ ആരാധനയിൽ സന്നിഹിതരായിരിക്കും. ചർച്ച് ഓഫ് ഗോഡ് യുഎഇ റീജിയൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഈ രോഗവ്യാപനത്തിൻെറ വ്യാകുലതൾക്കു നടുവിലും, തന്റെ മക്കളെ ജീവനോടെ കാത്ത സർവ്വശക്തനായ ദൈവത്തെ ഇപ്രകാരം ഒരുമിച്ച് ആരാധിക്കുവാൻ ലഭ്യമാകുന്ന അവസരം എല്ലാ ദൈവസഭകളും പ്രയോജനപ്പെടുത്തണമെന്ന് നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. കോവിഡ് എന്ന മരണകരമായ രോഗത്തിൽ നിന്നും അദ്‌ഭുത സൗഖ്യം പ്രാപിച്ച പാസ്റ്റർ ബെഞ്ചമിൻ തോമസ് തൻെറ അനുഭവ സാക്ഷ്യം പങ്കുവെയ്ക്കും.

Download ShalomBeats Radio 

Android App  | IOS App 

സൂം ID: 7034380001
പാസ്കോഡ്: 12345

You might also like
Comments
Loading...