സൺ‌ഡേ സ്കൂൾ ടീച്ചേഴ്സ് ട്രയിനിങ്

0 1,146

ദുബായ് ഐ .പി .സി ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ സൺ‌ഡേ സ്കൂൾ അധ്യാപകർക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. അധ്യാപകനും, എഴുത്തുകാരനുമായ ഡഗ്ളസ് ജോസഫ് ക്ലാസ് നയിച്ചു. സൺ‌ഡേ സ്കൂൾ അധ്യാപകരുടേത് ശ്രെഷ്ഠമായ ദൈവികവിളിയാണെന്നുള്ള ബോധ്യത്തോടെ പുതുതലമുറയെ ദൈവഭയമുള്ളവരാക്കിത്തിർക്കാൻ പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകൾ മനുഷ്യജീവിതത്തെ അനുനിമിഷം മാറ്റികൊണ്ടിരിക്കുന്ന വർത്തമാന പരിതഃസ്ഥിതിയിൽ സൺ‌ഡേ സ്കൂൾ പാഠ്യപദ്ധതി, പഠിപ്പിക്കുന്ന രീതി ഇവ മാറേണ്ടതുണ്ട്.
സഭാ പാസ്റ്റർ ഗർസിം പി .ജോൺ, അസ്സോസിയേറ്റ് പാസ്റ്റർമാരായ പി. ജോർജ്, ഡാനി മാത്യു , സെക്രട്ടറി ഷിബു കണ്ടത്തിൽ, സൺ‌ഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൻ എബ്രഹാം, ബെന്നി ബോസ്, എൽവിൻ ഗർസിം എന്നിവർ നേതൃത്വം നൽകി.

You might also like
Comments
Loading...