ഗിൽഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ പുതിയ അധ്യയനവർഷം ആരംഭിക്കുന്നു

0 430

ഷാർജ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ദൈവശാസ്ത്ര പഠനകേന്ദ്രമായ ഗിൽഗാൽ ബിബ്ലിക്കൽ സെമിനാരിയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നു. നിലവിലെ റഗുലർ പഠന രീതിയ്ക്കൊപ്പം, ഇപ്പോൾ പുതുതായി എല്ലാ കോഴ്സുകൾക്കുമായി ഓൺലൈൻ ക്ലാസുകളും ആരംഭിച്ചതിലൂടെ ലോകമെമ്പാടുമുള്ള വേദവിദ്യാർത്ഥികൾക്ക് ജി‌.ബി.‌എസിന്റെ ഭാഗമാകുവാൻ അവസരം ലഭിക്കുന്നു. ജി.ബി.എസ്സ് ബിരുദധാരികൾ ലോകത്തെവിടെയും സ്വീകാര്യതയുള്ളവരും അംഗീകാരവും ഉള്ളവരാണ്. ദൈവരാജ്യത്തിൻെറ വിശാലതയ്ക്കായി മറ്റുള്ളവർക്ക് മുന്നോട്ട് വരുവാനും പ്രവർത്തിക്കുവാനുമുള്ള ഒരു ചവിട്ടുപടിയാണ് ജിബിഎസ്.

ഗൾഫ് മേഖലയിലെ ഒരു ദൈവശാസ്ത്ര പഠന കേന്ദ്രമായി ഗിൽഗാൽ ബിബ്ലിക്കൽ സെമിനാരി (GBS) അതിൻെറ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് 2006-ലാണ്. കഴിഞ്ഞ 15 വർഷങ്ങൾ കൊണ്ട്, മിഡിൽ ഈസ്റ്റിൽ ഏഷ്യ തിയോളജിക്കൽ അസോസിയേഷന്റെ അക്രെഡിറ്റേഷൻ ഉള്ള ചർച് ഓഫ് ഗോഡ് ഗ്രേഡ് ലെവൽ IV (യുഎസ്എ) അംഗീകൃത ഏക വേദപഠന ശാലയായി അത് വളർന്നു. അ.പ്ര.1:8 ലെ നിയോഗം പോലെ, യേശുക്രിസ്തുവിൻെറ സുവിശേഷം ലോകമെങ്ങും പ്രചരിപ്പിക്കുന്നതിന് വീണ്ടും ജനനം പ്രാപിച്ച സ്ത്രീ പുരുഷന്മാരെ സജ്ജരാക്കുകയെന്ന ദൗത്യമാണ് ഗിൽഗാൽ ബൈബിൾ സെമിനാരിയുള്ളത്. ദൈവശാസ്ത്ര പഠനത്തിൽ മികച്ച യോഗ്യതയുള്ളവരും ഡോക്ടറേറ്റ് ബിരുദധാരികളും അടങ്ങുന്നതാണ് ജി.ബി.എസ്സിന്റെ അദ്ധ്യാപക ശ്രേണി. ഇതിൽ സ്ഥിരാദ്ധ്യാപകരും അനുബന്ധമായ് അദ്ധ്യാപനം നടത്തുന്നവരുമുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

ലോകത്തിന്റെ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർ GBS ൽ വേദപഠനം നടത്തിവരുന്നു. ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നു നാനാവിധ വിഭാഗങ്ങളും ദേശീയതകളും അടങ്ങുന്നതാണ് വിദ്യാർത്ഥിസംഘം. അതുകൊണ്ടു തന്നെ, വൈവിധ്യമാർന്ന സാംസ്കാരിക ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും പ്രായോഗിക ദൈവശാസ്ത്ര പഠനത്തിനും ഇത് സഹായകരമാകുന്നു.
പിന്നിട്ട പതിനൊന്നു വർഷങ്ങൾ കൊണ്ട് 300-ൽ അധികം ബിരുദധാരികൾ ജി‌ബി‌എസിൽ നിന്നും വിജയകരമായി വചന പഠനം പൂർത്തീകരിച്ചു.

ജി‌.ബി.‌എസിൽ നല്കുന്ന കോഴ്‌സുകൾ:
• ഡോക്ടർ ഓഫ് ഫിലോസഫി (Ph.D – Intercultural Studies)
• മാസ്റ്റർ ഓഫ് തിയോളജി (M.Th) – 2 വർഷം
• മാസ്റ്റർ ഓഫ് ഡിവിനിറ്റി (M.Div) – 3 വർഷം
• ബാച്ചിലർ ഓഫ് തിയോളജി (B.Th English) – 3 വർഷം
• ബാച്ചിലർ ഓഫ് തിയോളജി (B.Th Malayalam) – 3 വർഷം
• ബാച്ചിലർ ഓഫ് തിയോളജി (B.Th Urdu) – 3 വർഷം

പഠനസമയം: പൊതുവെ വൈകിട്ട് 7.30 -10.30
Ph.D. (പ്രത്യേക ഷെഡ്യൂൾ പ്രകാരം)
M.Th.: തിങ്കൾ
M.Div./B.Th.(Eng): ശനി
B.Th. (Mal): ചൊവ്വ
B.Th.(Urdu): ഞായർ

For Admissions & Details :
(971) 585 912 158 (Registrar)
+971506463177, +971501126101
gbsregistrar@gmail.com,
gigalcollegeuae@gmail.com.

You might also like
Comments
Loading...