പലസ്തീന്‍ രാഷ്ട്രം നിലവില്‍ വന്നാല്‍ മാത്രമേ ഇസ്രായേലുമായി തുറന്ന ബന്ധത്തിന് തയ്യാറുള്ളെന്ന് സൗദി

0 544

മനാമ: സൗദി അറേബ്യയും ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ഒരുക്കമാണെന്നും എന്നാല്‍ ഇതിനായി പലസ്തീനികള്‍ക്ക് സ്വതന്ത്രമായ രാഷ്ട്രം നല്‍കുകയും സമാധാനത്തോടെ ജീവിക്കാന്‍ അവരെ അനുവദിക്കുകയും ചെയ്യണമെന്നും സൗദി വിദേശകാര്യ മന്ത്രി. ബഹറിനിലെ മനാമയിൽ ശനിയാഴ്ച ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഈ പ്രസ്താവന നടത്തിയത്.

Download ShalomBeats Radio 

Android App  | IOS App 

സെപ്റ്റംബർ മാസത്തിൽ നിലവിൽ വന്ന കരാർ മൂലം യുഎഇയും ബഹ്റൈനും ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടുത്തിയ പശ്ചാത്തലത്തില്‍ സൗദിയും ഇത് പിന്തുടരുമെന്നുള്ള വിലയിരുത്തലുകള്‍ക്കിടയിലാണെന്ന് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ”ഇസ്രായേലുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കെന്നും തുറന്ന സമീപനമാണുള്ളത്. എന്നാല്‍, ഈ ബന്ധം എന്നും നിലനില്‍ക്കണമെങ്കില്‍ പലസ്തീന്‍ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാവുകയും പലസ്തീനികള്‍ക്ക് സ്വന്തമായ ഒരു രാഷ്ട്രം ലഭിക്കേണ്ടതും ആവശ്യമാണ്” – പ്രിൻസ് ഫർഹാൻ വ്യക്തമാക്കി. ഇസ്രായേലും പലസ്തീനും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സ്ഥിതിയുണ്ടായാലേ മിഡില്‍ ഈസ്റ്റില്‍ സമാധാനം ഉണ്ടാവുകയെന്ന് ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെക്യൂരിറ്റി സ്റ്റഡീസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

മേഖലയില്‍ സമാധാനം സ്ഥാപിക്കുവാൻ പലസ്തീന്‍ രാഷ്ട്രത്തിനു മാത്രമേ സാധിക്കുള്ളൂവെന്നും ഇതിലായിരിക്കണം നമ്മുടെ ഊന്നലെന്നും അദ്ദേഹം സൂചിപ്പിച്ചു. യുഎഇയും ബഹ്റൈനും ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ നിലവിൽ ചെയ്ത “അബ്രഹാം അക്കോഡ്” എന്ന കരാര്‍ സമ്മേളനം യാഥാര്‍ഥ്യമാക്കുന്നതിനായി അമേരിക്കയായിരുന്നു മധ്യസ്ഥത വഹിച്ചത്.

You might also like
Comments
Loading...