ബ്രദർ പി സി ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 592

കുവൈറ്റ്‌ : കുവൈറ്റ്‌ ഐ പി സി – പി സി കെ (പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ്‌) സീനിയർ സഭാംഗം ബ്രദർ പി സി ചാക്കോ (ചക്കൊച്ചായൻ – 66 വയസ്സ്) ഇന്ന് ഡിസംബർ 7 തിങ്കളാഴ്ച്ച രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങൾക്ക് മുൻപ് ശാരീരിക സൗഖ്യമില്ലാതെ കുവൈറ്റ്‌ അൽ റാസി ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്നു. ഇന്ന് രാവിലെ ആരോഗ്യ നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും പെട്ടന്നുണ്ടായ ഹൃദയസ്തംഭനം മരണ കാരണമായി. ഭാര്യ : ശ്രീമതി സാലി ചാക്കോ. മക്കൾ : ഫ്രീഡ, ഫെബിൻ. (ഇരുവരും കുടുംബസ്ഥർ). സംസ്കാരം കുവൈറ്റിൽ തന്നെ പിന്നീട് നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like
Comments
Loading...