എ. ജി. മലയാളം ഡിസ്ട്രിക്ട് സി.എ.യും കുവൈറ്റ് ഫസ്റ്റ് ഏ.ജി സി.എ. യും സംയുക്തമായി നടത്തുന്ന വിദ്യാഭ്യാസ സഹായ വിതരണം

0 1,163

കുവൈറ്റ്: ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് കുവൈറ്റ് ചർച്ച് സി.എ യുടെ ചാരിറ്റി മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസ്സിഡേഴ്സുമായി സഹകരിച്ച് ചില വർഷങ്ങളായി നൽകി വരുന്ന ഉന്നത വിദ്യാഭ്യാസ സഹായ വിതരണം ഈ വർഷവും നൽകുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ഡിസംബർ 25.

Download ShalomBeats Radio 

Android App  | IOS App 

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിലെ സഭകളിലുള്ള നിർധനരായ വിശ്വാസി വിധവമാരുടെ 2020-ൽ +2 പാസ്സായ ശേഷം ഉപരിപഠനം നടത്തുന്ന 20 കുഞ്ഞുങ്ങൾക്ക് ഈ സഹായം ലഭിക്കുന്നതാണ്. താല്പര്യപ്പെടുന്നവർ നിർദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച് സഭാശുശൂഷകന്റെയും സെക്ഷൻ പ്രസ്ബിറ്ററുടെയും ശുപാർശയോടെ 2020-ൽ പ്ലസ്ടു (+2) പാസ്സായ സർട്ടിഫിക്കറ്റിന്റെ കോപ്പി ഉൾപ്പെടെ ഡിസംബർ 25-ാംതീയതിക്കു മുമ്പ് വാട്ട്സാപ്പ് മുഖേനയോ നേരിട്ടോ നൽകേണ്ടതാണ്.

അപേക്ഷാ ഫോമിനും മറ്റു വിവരങ്ങൾക്കും താഴെ നൽകിയിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടുക
ദക്ഷിണമേഖല: പാസ്റ്റർ അരുൺ കുമാർ (9656634925)
മദ്ധ്യമേഖല: പാസ്റ്റർ ബെന്നി ജോൺ (9447876013)
ഉത്തരമേഖല: പാസ്റ്റർ ഷിൻസ് പി. റ്റി.(9847860651)
ചാരിറ്റി കൺവീനർ: പാസ്റ്റർ സാബു റ്റി. സാം (9995891392)

20- ൽ കൂടുതൽ അപേക്ഷകൾ ലഭിച്ചാൽ അതിൻമേൽ കുവൈറ്റ് ഫസ്റ്റ് എ. ജി. എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഡിസ്ട്രിക്ട് സി. എ. കമ്മിറ്റിയിലുള്ളവരെയോ പാസ്റ്റർ ജെയിംസ് എബ്രഹാം (കുവൈറ്റ്) +965 97251639 എന്ന നമ്പരിലോ ബന്ധപ്പെടുക.

മലയാളം ഡിസ്ട്രിക്ട് C.A.:
പാ. സാം ഇളമ്പൽ (പ്രസിഡന്റ്‌ – 09037423463)
പാ. സാം പി. ലൂക്കോസ് (വൈസ് പ്രസിഡന്റ്- 09447416366)

You might also like
Comments
Loading...