എക്സൽ മിനിസ്ടീസ് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ബൈബിൾ പാരായണം

0 432

ഷാർജ: എക്സൽ വിബിഎസ് മിനിസ്ട്രീസ് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ അഞ്ച് മണിക്കൂർ നീണ്ടുനിൽക്കുന്ന സങ്കീർത്തന വായന 2020 ഡിസംബർ 26 ശനിയാഴ്ച നടത്തപ്പെടും. റവ.ഡോ. വിൽസൺ ജോസഫ് (IPC ജനറൽ വൈസ് പ്രസിഡന്റ്) ഉദ്ഘാടനം ചെയ്യും. 2480 വാക്യങ്ങൾ അടങ്ങിയ 150 സങ്കീർത്തനങ്ങൾ 5 മുതൽ 16 വയസ്സുവരെയുള്ള കൊച്ചു കൂട്ടുകാർ 5 മണിക്കൂർ കൊണ്ട് വായിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കുന്ന ഈ സങ്കീർത്തനം വായന ദൈവവചനത്തെ സ്നേഹിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കും എന്നു എക്സൽ മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ റിബി കെന്നെത്ത് പറഞ്ഞു. ഇംഗ്ലീഷിലും മലയാളത്തിലും വായന നടക്കും.

Download ShalomBeats Radio 

Android App  | IOS App 

സൂം ആപ്ലിക്കേഷനിൽ ക്രമീകരിച്ചിരിക്കുന്ന ഈ വചന പാരായണം, തുടർന്ന് യൂട്യൂബ്, ഫേസ്ബുക്ക് മാധ്യമങ്ങൾ വഴി ലോകമെങ്ങും ആയിരങ്ങൾക്ക് വീക്ഷിക്കുവാനാകും. റവ. തമ്പി മാത്യു കുഞ്ഞുങ്ങളെ അനുഗ്രഹിച്ചു പ്രാർത്ഥിക്കും. ബ്ര. ബിനു ജോസഫ് വടശ്ശേരിക്കര, ബ്ര. അനിൽ ഇലന്തൂർ, ബ്ര. ബ്ലസൺ പി.ജോൺ തുടങ്ങിയവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്:
+91 94959 27117, +971 5555 82742

You might also like
Comments
Loading...