കോവിഡ്; ഇന്ത്യയടക്കം 20 രാജ്യക്കാര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്ക്
റിയാദ് : ഇന്ത്യയടക്കം 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്ത് പ്രവേശിക്കാൻ താത്കാലിക വിലക്ക് ഏർപ്പെടുത്തി സൗദി ഭരണകുടം. രാജ്യത്ത് കോവിഡിന്റെ വ്യാപനം നിയന്ത്രിക്കാൻ ആരോഗ്യ വിദഗ്ധരുടെ നിർദേശത്തെത്തുടർന്നാണ് ഈ നടപടി നിലവിൽ കൈകൊണ്ടിരിക്കുന്നത് എന്ന് ശാലോം ധ്വനിയുടെ പ്രതിനിധി സൗദിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് (ബുധൻ) സൗദി സമയം രാത്രി ഒൻപത് മണി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. 14 ദിവസത്തിനിടയിൽ ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ചവർക്കും നിയമം ബാധകമാണ്. നിലവിലെ ഈ വിലക്ക് സൗദിപൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകരും കുടുംബാംഗങ്ങൾ എന്നിവർ ഒഴികെയുള്ളവർക്കാകും ഇത് ബാധകമാകുക എന്നാണ് പുറത്ത് വരുന്ന പ്രാഥമിക റിപ്പോർട്ട്.
Download ShalomBeats Radio
Android App | IOS App
ഇന്ത്യക്ക് പുറമെ
യു.എ.ഇ., ഈജിപ്ത്, ലെബനൻ, തുർക്കി, യു.എസ്., ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, ഇറ്റലി, അയർലൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, ബ്രസീൽ, അർജന്റീന, ദക്ഷിണാഫ്രിക്ക, ഇൻഡൊനീഷ്യ, പാകിസ്താൻ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കാകും വിലക്ക് ബാധകമാകുക.