വിടുതലിൻ ശബ്ദം ഓൺലൈൻ ആരാധന ഫെബ്രുവരി 19-ന് അൻപതാം ആഴ്ചയിലേക്ക്

0 673

ഷാർജ: അഗപ്പേ എ.ജി ചർച്ച് ഷാർജയുടെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് നടത്തപെടുന്ന വിടുതലിൻ ശബ്ദം ഓൺലൈൻ ആരാധന അൻപത് ആഴ്ചകൾ പിന്നിടുന്നു. കോവിഡ്-19 മഹാ വ്യാധിയെ തുടർന്ന് സഭായോഗങ്ങളും , മറ്റ് കൂടിവരവുകളും നിർത്തൽ ചെയ്തപ്പോൾ, ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ദൈവമക്കൾക്കു സംഗീതാരാധനയും, ദൈവവചന ശുശ്രൂഷയും അനുഭവിക്കുവാൻ സാമൂഹിക മാധ്യമങ്ങൾ മുഖേനെ നടത്തപെടുന്ന വിടുതലിൻ ശബ്ദം എന്ന ഓൺലൈൻ ആരാധന സഹായകമായി.
ഈടുറ്റ ആത്മിക സന്ദേശങ്ങളും , പഴയതും , പുതിയതുമായ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള സംഗീതാരാധനയും , പൊതുവിലുള്ള പ്രാർത്ഥനയും ആത്മീക ജീവിതത്തിനു ഉത്തേജനം പകരുന്ന പ്രത്യേക അനുഭവമായി. സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ നന്നയി പ്രയോജനപ്പെടുത്തി കാഴ്ചക്കാർക്ക് മികവാർന്ന , ഉന്നത നിലവാരം പുലർത്തുന്ന തത്സമയ സംപ്രേഷണമാണ് എല്ലാ ആഴ്ചയിലും നടത്തുന്നത്.

2021 ഫെബ്രുവരി 19 വെള്ളിയാഴ്ച വൈകിട്ട് 07:30 -ന് (യു.എ.ഇ. സമയം )
09:00 -ന് (ഇന്ത്യൻ സമയം) അൻപതാം ആഴ്ചയുടെ പ്രത്യേക പരിപാടി നടത്തപെടുന്നതാണ്. തത്സമയം കാണുവാൻ ശാലോം ധ്വനി ഫേസ്ബുക് പേജിലും മറ്റു മാധ്യമങ്ങലുടെ ഫേസ്ബുക് പേജിലും, അഗാപ്പെ എ.ജി ചർച്ചിൻറെ ഫേസ്ബുക് പേജിലും , വോയിസ് ഓഫ് ഡെലിവെറൻസ് യൂട്യൂബ് ചാനലും സന്ദർശിക്കാവുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...