അന്താരാഷ്ട്ര ബഹുമതി നേടി കൊച്ചു മിടുക്കൻ ജെയ്ഡൻ മോൻ

0 633

സാൽമിയ, കുവൈറ്റ്: മലയാളി ദമ്പദികളുടെ മകനായ കൊച്ചുമിടുക്കൻ ജേഡൻ വി റെനിമോൻ അസാധാരണമായ പഠന ശേഷിയുള്ള ഒരു കുട്ടിയാണ്. വ്യത്യസ്ത കാര്യങ്ങളും ഇനങ്ങളും തിരിച്ചറിയുന്നതിലും വായിക്കുന്നതിലും മികച്ച നിലവാരം പുലർത്തുന്നു 2 വയസ്സ് 6 മാസം പ്രായമുള്ള ജെയ്ഡൻ കുവൈറ്റ് ട്രൂ ഗോസ്‌പൽ ചർച്ച് (ചർച്ച് ഓഫ് ഗോഡ്) സഭാംഗങ്ങളായ, കോട്ടയം നാട്ടകം സ്വദേശി സുവി. റെനിമോൻ-നിഷ ദമ്പതികളുടെ ഏക മകനാണ്.

Download ShalomBeats Radio 

Android App  | IOS App 

അക്ഷരമാല പസിലുകൾ നേരെയും വിപരീതവുമായും വേഗത്തിൽ ക്രമീകരിക്കുകയും നേരെയും വിപരീതവുമായും എണ്ണുകയും പറയുകയും ചെയ്യുന്നതിന് കൊച്ചു ജെയ്ഡൻ മിടുക്കനാണ്. സ്വരാക്ഷരങ്ങൾ, 20 ലധികം വിവിധ ആകൃതികൾ, വ്യത്യസ്ത നിറങ്ങൾ, വാഹനങ്ങൾ, മൃഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ശരീരഭാഗങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ തിരിച്ചറിയുന്നു. അങ്ങനെ ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം സാധ്യമാകുന്ന ഇത്തരം കഴിവുകൾ തിരിച്ചറിഞ്ഞു ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് 2021 മാർച്ച് 31 ന് “സൂപ്പർ ടാലന്റഡ് കിഡ്” പദവി നൽകി. ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിലും കൊച്ചു ജെയ്ഡൻ ഇടം നേടി. നാട്ടിൽ, ചർച്ച ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ റീജിയൻ പള്ളം സഭയിലെ അംഗങ്ങളാണ് സുവി. റെജിമോനും കുടുംബവും.

You might also like
Comments
Loading...