ചർച്ച് ഓഫ് ഗോഡ് യു.എ.ഇ യുടെ 7 ദിന വാർഷിക ഉപവാസ പ്രാർത്ഥന ഏപ്രിൽ 24 മുതൽ

0 1,294

ഷാർജ: കോവിഡ് വ്യാപന ഭീതിയിൽ മനുഷ്യരാശി ആശങ്കാകുലരായിരിക്കുമ്പോൾ ദൈവീക സമാധാനത്തിനായി ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. നടത്തുന്ന 7 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 24 ശനിയാഴ്ച മുതൽ 30 വെള്ളിയാഴ്ച വരെ യു. എ. ഇ. സമയം വൈകുന്നേരം 7.30 മുതൽ 9.00 വരെ (ഇന്ത്യൻ സമയം 9.00 മുതൽ 10.30 വരെ) സൂമിൽ നടത്തപ്പെടും.

Download ShalomBeats Radio 

Android App  | IOS App 

ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. നാഷണൽ ഓവർസീയർ റവ. ഡോ. കെ.ഒ. മാത്യു പ്രാർത്ഥിച്ച് ഉദ്ഘാടനം നിർവ്വഹിക്കുന്ന ഈ ഉപവാസ പ്രാർത്ഥനാ യോഗങ്ങളിൽ പാസ്റ്റർ സുനി ഐക്കാട്ട്, പാസ്റ്റർ ജെയിംസ് മുളവന, പാസ്റ്റർ ജേക്കബ് മാത്യു, പാസ്റ്റർ ഷിബു തോമസ്, പാസ്റ്റർ സ്റ്റാൻലി ജോൺ, പാസ്റ്റർ ബൈജു കട്ടപ്പന, പാസ്റ്റർ ബെന്നി ജോൺ എന്നിവർ പ്രസംഗിക്കും.
സൂം ID: 7034 380 001
പാസ്കോഡ്: 123456

കൂടുതൽ വിവരങ്ങൾക്ക്:
+971 5049 39175,+971 5570 24410.

You might also like
Comments
Loading...