കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി യുഎഇ

0 456


ദുബായ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ശനിയാഴ്ച (24) മുതൽ പ്രവേശന വിലക്കേർപ്പെടുത്തി യുഎഇ. പത്തു ദിവസത്തേക്കാണ് നിരോധനം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് വിവരം.

Download ShalomBeats Radio 

Android App  | IOS App 

കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാൻ അനുവദിക്കില്ല. ഇതു സംബന്ധിച്ച നിർദ്ദേശം വിമാനക്കമ്പനികൾക്ക് നൽകി.

അതേസമയം, ഗൾഫ് രാജ്യങ്ങളിലേക്ക് നേപ്പാൾ വഴി പോകാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാഠ്മണ്ഡു വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ ഇതിനു സൗകര്യമൊരുക്കും. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്ളവര്‍ക്ക് എന്‍ഒസി വേണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്ന നാലാമത്തെ ഗൾഫ് രാജ്യമാണ് യുഎഇ. സൗദി, കുവൈത്ത്, ഒമാൻ എന്നിവയാണ് മറ്റു രാജ്യങ്ങൾ. എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ വിലക്കേർപ്പെടുത്തിയ വാർത്ത സ്ഥിരീകരിച്ചു.

You might also like
Comments
Loading...