അപ്കോൺ പ്രാർത്ഥനാസംഗമം മെയ് 11ന്
അബുദാബി: അബുദാബി പെന്തകോസ്ത് സഭകളുടെ സംയുക്ത വേദിയായ അപ്കോൺ (APCCON) മാതൃരാജ്യമായ ഇന്ത്യയുടെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യക്കുവേണ്ടി പ്രാർത്ഥിക്കുവാൻ മെയ് 11ചൊവ്വാഴ്ച പ്രാർത്ഥന ദിനമായി വേർതിരിക്കും. അന്നേ ദിവസം രാവിലെ മുതൽ അതാതു ഇടങ്ങളിലും വൈകിട്ട് 08 മുതൽ 10 വരെ സൂം പ്ലാറ്റ്ഫോമിലൂടെ ഒന്നിച്ചും പ്രാർത്ഥിക്കും.
ഈ മീറ്റിംഗിന് പ്രസിഡന്റ് പാസ്റ്റർ ജേക്കബ് സാമുവേൽ, സെക്രട്ടറി ജോൺസി കടമ്മനിട്ട, പ്രയർ കോർഡിനേറ്റേഴ്സ് പാസ്റ്റർ തോമസ്കുട്ടി ഐസക്, പാസ്റ്റർ മോൻസി എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകും.