എക്സൽ മിഡിൽ ഈസ്റ്റ് സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് “ബിബ്ലിയ-2021” ജൂൺ 26 ന് ആരംഭിക്കും
യുഎഇ: കുട്ടികളുടെ സംരക്ഷണ, സുവിശേഷ മേഖലയിലെ പ്രമുഖ സംഘടനയായ എക്സൽ വിബിഎസ് മിഡിൽ ഈസ്റ്റ് സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് “ബിബ്ലിയ-2021” ന്റെ പ്രഥമ ഘട്ടം, 2021 ജൂൺ 26 ന് യുഎഇ സമയം 4:00 മണിക്ക് ഓൺലൈനിൽ നടക്കും. എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ. തമ്പി മാത്യു ഉദ്ഘാടനം ചെയ്യും. 2021 ജൂലൈ 3 ന് ഗ്രാൻഡ് ഫൈനലിലേക്ക് നയിക്കുന്ന മൂന്ന് ഘട്ടങ്ങളിലായി ക്വിസ് നടക്കും. ലൂക്കോസിന്റെ സുവിശേഷമാണ് ബൈബിൾ ക്വിസ് പാഠഭാഗം. യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം കുട്ടികൾ ക്വിസിൽ പങ്കെടുക്കും.
വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കും. ക്വിസിനുള്ള മേഖലാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് വിജോയ് ജോൺ, ബൈജു അബ്രഹാം, ആൻസി വിപിൻ എന്നിവരാണ്. എക്സൽ മിഡിൽ ഈസ്റ്റ് ഡയറക്ടർ റിബി കെന്നത്ത്, എക്സൽ മിനിസ്ട്രിസ് ഡയറക്ടർമാരായ അനിൽ പി.എം, ബിനു വടശ്ശേരിക്കര എന്നിവർ മിഡിൽ ഈസ്റ്റിലെ വിവിധ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നു.