ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ വിബിഎസും യുവജന ക്യാമ്പും ജൂലൈ 2 – 6 തീയതികളിൽ

0 386

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ വിബിഎസും യുവജന ക്യാമ്പും ജൂലൈ 2-ാം തീയതി മുതൽ 6-ാം തീയതി വരെ (വെള്ളി-ചൊവ്വ) നടക്കും. ദിവസവും വൈകുന്നേരം 6.00 മുതൽ 8.30 വരെയാണ് ക്യാമ്പ് സമയം. 3 മുതൽ 19 വയസ്സു വരെ പ്രായമുള്ളവർക്ക് ഈ ചിൽഡ്രൻസ് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.

തിമോത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ ക്യാമ്പിന് യോഹ.21:12 അടിസ്ഥാനമാക്കി ‘Meet & Dine’ എന്നതാണ് ചിന്താവിഷയം. അദ്ധ്യാപക സമ്മേളനം, ബൈബിൾ ക്വിസ്, സംഗീത പരിശീലനം, പപ്പറ്റ് ഷോ, ബൈബിൾ പഠനം, തുടങ്ങിയവ യുവജന സമ്മേളനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവർ ജൂൺ 29 ശനിയാഴ്ചയ്ക്ക് മുൻപായി തന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്.
രജിസ്ട്രേഷൻ ലിങ്ക് (Registration Link):
http://www.cogkuwait.org/registration

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
9093 8109, 6900 9899, 9792 0145, 6613 9849, 9749 6970

You might also like
Comments
Loading...