മിഡിൽ ഈസ്റ്റ്‌ ശാരോൺ സഭകളുടെ സംയുക്ത ആരാധന, ഇന്ന്

0 1,186

ശാരോൺ സഭ ദേശിയ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് ആമുഖ സന്ദേശവും, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ വചന ശുശ്രുഷയ്ക്ക് നേതൃത്വവും നൽകുന്നു

പങ്കെടുക്കുക, അനുഗ്രഹം പ്രാപിക്കുക

Download ShalomBeats Radio 

Android App  | IOS App 

ഷാർജ: മിഡിൽ ഈസ്റ്റ്‌ ശാരോൺ ഫെല്ലോഷിപ്പ് ചർച്ചസ് ഒരുക്കുന്ന സംയുക്ത ആരാധന ജൂലൈ 21 (ഇന്ന്) വൈകുന്നേരം 7:30 മുതൽ 10:30 വരെ (ഇന്ത്യൻ സമയം) നടത്തപ്പെടുന്നു. ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ ശാരോൺ സഭകളും സംയുക്തമായി പങ്കെടുക്കുന്ന ഈ കൂട്ടായ്മ ഓൺലൈൻ പ്ലാറ്റഫോമായ സൂം അപ്ലിക്കേഷനിലൂടെയാണ് നടത്തപ്പെടുന്ന്ത്. കർത്താവിൽ പ്രസിദ്ധരായ ഒട്ടേറെ ദൈവമക്കൾ പങ്കെടുക്കുന്ന ഈ മഹായോഗത്തിൽ, ശാരോൺ സഭ ദേശിയ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് ആമുഖ സന്ദേശം അറിയിക്കുകയും, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ വചന ശുശ്രുഷയ്ക്ക് നേതൃത്വവും നൽകുകയും ചെയ്യും. ആത്മീയ ആരാധന ശുശ്രുഷ നിർവഹിക്കുന്നത് ഖത്തർ, കുവൈറ്റ്‌, ഷാർജ, ബഹ്‌റൈൻ എന്നിവടങ്ങളിലുള്ള ശാരോൺ സഭ ക്വയറുകൾ ആയിരിക്കും.

ഇന്ത്യൻ സമയതിന് പുറമെ, മിഡിൽ ഈസ്റ്റിൽ യഥാക്രമം ഈ സമയങ്ങളിൽ ആയിരിക്കും യോഗം ക്രമികരണം

ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്‌, സൗദി അറേബ്യ (5pm – 8pm)

യു.എ.ഇ, ഒമാൻ (6pm – 9pm)

ZOOM ID : 790 5355 386

You might also like
Comments
Loading...