പാ. രാജേഷ് വക്കത്തിന് യു. പി. എഫ് യാത്രയയപ്പ്

0 701

ഷാർജ: നാലു വർഷത്തെ സേവനത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന കോർഫക്കാൻ എൻലൈറ്റൻ സഭയുടെ പാസ്റ്ററായ രാജേഷ് വക്കത്തിന്, യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് ഈസ്റ്റേൺ റീജിയൻ, യു.എ.ഇ ( യു.പിഎഫ് ഫുജൈറ) ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

അനൂഗ്രഹീത ഗായകനായ പാ. രാജേഷ് യു.പി.എഫ് സെക്രട്ടറിയും, ഗായക സംഘം ലീഡറും, എൻലൈറ്റൻ സഭ ശ്രുശ്രൂഷകനുമായിരുന്നു. നിരവധി ആൽബങ്ങളിൽ പാടിയിട്ടുള്ള പാ. രാജേഷ്, ഗൾഫിലെ ആത്മീയ സംഗമങ്ങളിൽ സംഗീത ശ്രുശ്രുഷ നിർവ്വഹിച്ചിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

യു.പി എഫ് പ്രസിഡൻ്റ് പാ. ജെയിംസ് കെ. ഈപ്പൻ ( ചർച്ച് ഓഫ് ഗോഡ് ഫുജൈറ) അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, വൈസ് പ്രസി. പാ. ജെ. എം ഫിലിപ്പ് ( ഫുൾ ഗോസ്പൽ പ്രയിസ് ആൻഡ് പ്രയർ ഫെല്ലോഷിപ്പ് ഫുജൈറ), പാ. ഷാജി അലക്സാണ്ടർ ( ഫുജൈറ അസംബ്ലളി സഭ ) പാ. ജോൺസൻ മത്തായി (ഡിബ്ബ ഗിൽഗാൽ ദൈവസഭ) ബ്ര. കോശി ചാക്കോ ( ഷാലേം പെന്തക്കോസ്ത് ദൈവസഭ കോർഫക്കാൻ) , പാ. മോനിക്കുട്ടൻ (ദൈദ് ഫെല്ലോഷിപ്പ് ) ബിജു നിലമ്പൂർ ( അസംബ്ലിസ് ഓഫ് ഗോഡ് ഫുജൈറ), പാ. ജോസ് കുര്യൻ ( എൻ ലൈറ്റൻ ഫുൾ ഗോസ്പൽ സഭ കോർഫക്കാൻ) ബ്ര.സാജു ( ഐ. പി .സി ഫുജൈറ ) യു.പി.എഫ്. മീഡിയ സെക്രട്ടറി ബ്ര. ഡഗ്ളസ് ജോസഫ്, ട്രഷറർ ബ്ര. ലാലു പോൾ, ബ്ര. ലിൻസൺ, ബ്ര. ഫിലിപ്പ് ഏബ്രഹാം, ബ്ര. സുജു മത്തായി എന്നിവർ ആശംസകൾ നേർന്നു

You might also like
Comments
Loading...