അവധിക്കുപോയ തൊഴിലാളികളെ പിരിച്ചുവിടരുതെന്ന് നിർദേശം

0 437

ദുബായ്: അവധിയെടുത്ത് നാട്ടിലേക്ക് പോയ തൊഴിലാളികളെ ജോലിയിൽനിന്ന്‌ പിരിച്ചുവിടരുതെന്ന് ദുബായ് മാനവ വിഭവശേഷി സ്വദേശിവത്‌കരണ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിൽ സന്തുലിതാവസ്ഥ നിലനിർത്താൻ തൊഴിലാളികളും തൊഴിലുടമകളും പരസ്പരം അവകാശങ്ങൾ അറിഞ്ഞിരിക്കണം.

ഓരോരുത്തരുടെയും ഉത്തരവാദിത്വങ്ങൾ അറിഞ്ഞുവേണം തൊഴിലിടങ്ങളിൽ നിൽക്കാൻ. തൊഴിൽ കരാറിന്റെ പകർപ്പ് തൊഴിലാളിക്ക് തൊഴിലുടമ നൽകണം. ഇതിലുള്ള വ്യവസ്ഥകൾ പാലിക്കുകയും ചെയ്യണമെന്നും അധികൃതർ അറിയിച്ചു. വിദേശികളായ തൊഴിലാളികൾക്ക് ജോലി നൽകുമ്പോൾ ഓഫർ ലെറ്റർ വായിച്ച് ഒപ്പിട്ട ശേഷമാകണം തൊഴിൽ രേഖകൾക്ക് രൂപം നൽകേണ്ടത്. സ്പോൺസറുടെ നിയന്ത്രണത്തിലുള്ള കടകളിൽ നിന്നു മാത്രം സാധനങ്ങൾ വാങ്ങാൻ തൊഴിലാളിയെ നിർബന്ധിക്കരുത്. വിവിധ ഭാഷകളിലുള്ള മന്ത്രാലയത്തിന്റെ തൊഴിൽനിയമങ്ങൾ വായിച്ചിരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

You might also like
Comments
Loading...