ഷാർജ ശാരോൻ ഫെലോഷിപ്പ് ചർച്ച് സിൽവർ ജൂബിലി സ്‌തോത്രാർപ്പണ ശുശ്രൂഷയും കൺവൻഷനും നവംബർ 2 മുതൽ 5 വരെ

0 1,120

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഷാർജ സഭയുടെ സിൽവർ ജൂബിലി സ്‌തോത്രാർപ്പണ ശുശ്രൂഷയും കൺവൻഷനും നവംബർ 2 മുതൽ 5 വരെ നടത്തപ്പെടുന്നു. നവംബർ 2 രാത്രി 7.30 ന് ആരംഭിക്കുന്ന മീറ്റിംഗ് ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ് പാ. ജോൺ തോമസ് ഉദ്ഘാടനം ചെയ്യും. സഭാ ശുശ്രൂക്ഷകൻ പാ. കോശി ഉമ്മൻ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ പ്രിൻസ് തോമസ് റാന്നി, ഷിബു തോമസ് ഒക്കലഹോമ , സജു ചാത്തന്നൂർ എന്നിവർ വചനശുശ്രുഷ നിർവഹിക്കും.
ദേശീയ പ്രസിഡന്റ് പാ. എബ്രഹാം ജോസഫ്, SFC സെക്രട്ടറി പാ. ജോൺസൺ കെ. സാമുവൽ , യു.എ.ഇ. റീജിയൺ പ്രസിഡന്റ് പാ. ജേക്കബ്ബ് ജോർജ് എന്നിവർ മുഖ്യാതിഥികളായിരിക്കും. ഷാർജ ശാരോൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
ZOOM ID : 469 076 9636
passcode: 123456
കൂടുതൽ വിവരങ്ങൾക്ക് : +971 543 272 103

You might also like
Comments
Loading...