സുവർണ്ണ തിളക്കവുമായി ഗില്ഗാൽ ചർച് ഓഫ് ഗോഡ് ഷാർജ സഭാ അംഗം ഡോ റോക്സൻ റോബി

0 1,006

ഷാർജ : പ്രവാസ ക്രൈസ്തവകൈരളിക്ക് ഇത് അഭിമാന മുഹൂർത്തം. ഷാർജ ചർച് ഓഫ് ഗോഡ് സഭാ അംഗമായ ഡോ റോക്സൻ റോബിക്ക് ഗോൾഡൻ വിസ യൂഎഇ ഗവണ്മെന്റ് നൽകി ആദരിച്ചു. പ്രസ്തുത നേട്ടം രാജ്യത്തുള്ള ദൈവസഭകൾക്കു തന്നെ ഒരു അംഗീകാരമായി കണക്കാക്കപ്പെടുന്നു. ചർച് ഓഫ് ഗോഡ് യൂഎഇ സൺ‌ഡേ സ്കൂൾ ഡയറക്ടർ ബ്രദർ റോബി ജോൺ – ഡോക്ടർ ബിനു റോബി ദമ്പതികളുടെ മൂത്ത മകൾ ആണ് ഡോ റോക്സൻ. ഷാർജ ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂളിൽ നിന്നും പ്രാഥമീക വിദ്യാഭ്യാസം കഴിഞ്ഞനന്തരം റാസ്‌ അൽ ഖൈമ മെഡിക്കൽ കോളേജിൽ നിന്നും MBBS പഠനം പൂർത്തിയാക്കിയ ഡോ റോക്സൻ ഇപ്പോൾ മെറിറ്റ് അടിസ്ഥാനത്തിൽ 100% സ്കോളർഷിപ്പോടെ അലൈൻ അൽ തവാം ഹോസ്പിറ്റലിൽ എമർജൻസി മെഡിസിനിൽ MD ഒന്നാം വർഷം ചെയ്തുകൊണ്ടിരിക്കവേയാണ് ഈ സുവർണ്ണ നേട്ടം കരസ്ഥമാക്കുന്നത്. അമേരിക്കൻ യൂണിവേഴ്സിറ്റി ഷാർജയിൽ രണ്ടാം വർഷ സൈക്കോളജി ബിരുദ വിദ്യാർത്ഥിയായ എലിസബത്ത് സഹോദരിയാണ്.

ചെറിയ പ്രായം മുതൽ തന്നെ ഡോ റോക്സൻ ദൈവ വേലയോടും ദൈവദാസന്മാരോടും സ്നേഹവും ആദരവും പ്രകടിപ്പിച്ചിരുന്നതായി സഭാ ശുശ്രുഷകൻ ഡോ കെ ഓ മാത്യു പ്രതികരിക്കുകയുണ്ടായി. സഭാ ശുശ്രുഷകൻ എന്ന നിലയിൽ, വളർച്ചയുടെ ഓരോ ഘട്ടത്തിലും ഡോ റോക്സൻ റോബിക്കു ആവശ്യമായ നിർദേശങ്ങളും കൈത്താങ്ങലുകളും അദ്ദേഹം നൽകുകയുണ്ടായി. ദൈവസഭകളുടെ അഭിമാനത്തിന് കാരണമായി മാറിയതിൽ ചർച് ഓഫ് ഗോഡ് നാഷണൽ ഓവർസിയർ കൂടി ആയ ഡോ കെ ഓ മാത്യു, നാഷണൽ കൗൺസിലുനു വേണ്ടി പ്രേത്യേകം അനുമോദിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്തു. ഇരുപത്തഞ്ചു വയസുകാരി ആയ പ്രീയ സഹോദരി തുടർന്നും ദൈവ സഭകൾക്ക് അനുഗ്രഹം ആകും എന്ന കാര്യത്തിൽ സംശയം ഇല്ല.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...