അബുദാബി കർമേൽ ഐ പി സി (PYPA ) ഒരുക്കുന്ന ഏകദിന റിവൈവൽ മീറ്റിംഗിന്റ് ഒരുക്കങ്ങൾ പൂർത്തിയായി ; പാസ്‌റ്റർ അനീഷ് ഏലപ്പാറ പ്രസംഗിക്കുന്നു

വാർത്ത: റെനു അലക്സ്

0 1,477

അബുദാബി: കർമേൽ ഐപിസി അബുദാബി യുവജനസംഘടനയുടെ (PYPA ) ആഭിമുഖ്യത്തിൽ നടക്കുന്ന ഏകദിന കൺവെൻഷൻ സെപ്റ്റംബർ 8 നു വൈകിട്ട് 7 : 30 മുതൽ 10 :00 വരെ മുസഫ ബ്രദറൺ ചർച് സെന്ററിൽ G 2 ഹാളിൽ വച്ചു നടക്കുന്നതാണ്.

ക്രിസ്തുവിൽ പ്രസിദ്ധനായ പാസ്റ്റർ അനീഷ് ഏലപ്പാറ ദൈവവചനത്തിൽ നിന്നും സംസാരിക്കുകയും കർമേൽ വോയിസ് ഗാന ശുശ്രുഷക്ക് നേതൃത്വം നൽകുന്നതും ആണ്. ഈ മീറ്റിംഗിലൂടെ അനേകർ ദൈവസ്നേഹത്തിലേക്കു ആകര്ഷിക്കപെടുവാൻ സർവ്വകൃപാലുവായ ദൈവം ഇടയാക്കട്ടെ എന്ന് പ്രത്യാശിച്ചു കൊള്ളുന്നു.

Download ShalomBeats Radio 

Android App  | IOS App 

പി വൈ പി എ യുടെ നേതൃത്വത്തിൽ മീറ്റിംഗുങ്ങളുടെ ക്രമീകരണം നടന്നുവരുന്നു എന്ന് PYPA പ്രസിഡന്റ് ഇവാ: ജെസ്വിൻ തോമസ് അറിയിച്ചു.

ഈ റിവൈവൽ മീറ്റിംഗിലേക്കു ഏവരെയും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്വാഗതം ചെയുന്നു. അബുദാബിയുടെ വിവിധ സ്ഥലങ്ങളിൽ നിന്ന് വാഹനസൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :
Pr.Joji Johnson :‭+971-50-3107651‬
Evg.Jeswin Thomas :‭+971-55-6995909
Br.Robert (PYPA Sec) :+971- 55-5699098

You might also like
Comments
Loading...