നഴ്സിംഗ് നിയമനത്തിന് കുവൈറ്റില്‍ ആശുപത്രിയുമായി നോര്‍ക്കാ റൂട്സ് കരാറില്‍ ഒപ്പുവെച്ചു
തിരുവനന്തപുരം: നഴ്സിംഗ് റിക്രൂട്ടിങ്ങിനു കുവൈറ്റിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലൊന്നായ റോയല്‍ ഹയാത്തുമായി നോര്‍ക്കാ റൂട്സ് പ്രതിനിധികള്‍ കരാറില്‍ ഒപ്പുവെച്ചു.
ആദ്യമായാണ് നോര്‍ക്ക കുവൈറ്റിലെ ഒരു സ്വകാര്യ സ്ഥാപനവുമായി തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് വേണ്ടി കരാറില്‍ ഒപ്പുവെക്കുന്നത്. കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ഇടപെടലും കരാറില്‍ ഏര്‍പ്പെടുന്നതിന് നോര്‍ക്കക്ക് സഹായകരമായി.
റോയല്‍ ഹയാത്ത് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്സ് സി ഇ ഒ ഹര്‍ക്കൃഷ്ണന്‍ നമ്ബൂതിരി, റിക്രൂടിംഗ് വിഭാഗം തലവന്‍ അജിത് കൊളശേരി, പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ എന്‍ അജിത് കുമാര്‍ എന്നിവരും ആശുപതി മേനേജ്മെന്റിനെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ നോബി കുര്യക്കോസ്, എച്ച് ആര്‍ പ്രതിന്ധികളും ചടങ്ങില്‍ പങ്കെടുത്തു.
വരും ദിവസങ്ങളില്‍ മറ്റ് സ്വകാര്യ ആശുപത്രികളും സുതാര്യമായ നിയമനത്തിന് നോര്‍ക്കയെ സമീപിക്കുമെന്നാണ് കരുതുന്നെതെന്നും ഹരികൃഷ്ണന്‍ നബൂതിരി പറഞ്ഞു.
നിയമന രംഗത്തേക്ക് നോര്‍ക്കയുടെ കടന്നു വരവോടുകൂടി സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികള്‍ നടത്തിയിരുന്ന സാമ്പത്തിക ചൂഷണത്തിന് അറുതിയാവുമെന്നാണ് കരുതുന്നത്. ഗാര്‍ഹിക തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് അല്‍-ദുര കമ്ബനിയുമായും അവസാനഘട്ട ചര്‍ച്ചകള്‍ നോര്‍ക്കാ സംഘം നടത്തിയിരുന്നു.