ട്രിനിറ്റി ചർച്ച് കോംബ്ലക്സിൽ നിയമാനുസൃതമായ ചട്ടങ്ങൾ പാലിക്കാതെ നാളുകളായി പ്രവർത്തിച്ചു വന്നിരുന്ന 79 സഭകൾ ഒക്ടോബർ 31ന് മുൻപ് പ്രവർത്തനം അവസാനിക്കുകയോ അംഗീകൃത സഭകളുമായി ലയിക്കുകയോ ചെയ്യാത്ത പക്ഷം കടുത്ത നടപടികൾ നേരിടേണ്ടി വരും

എബിൻ ഏബ്രഹാം കായപ്പുറത്ത്

0 4,313

ദുബായ് : കഴിഞ്ഞ ദിവസം കൂടിയ ട്രിനിറ്റി ചർച്ചിന്റെ ഉന്നതാതികാര സമിതിയുടെ യോഗത്തിലാണ് അനേകം മലയാളി കൂടിവരവുകൾ ഉൾപ്പടെ നിരവധി ക്രിസ്തീയ കൂടിവരവുകളെ പ്രതികൂലമായി ബാധിക്കുവാൻ സാധ്യതയുള്ള സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

നിയമം പ്രാബല്യത്തിൽ വരുന്നതോടെ അത് ഏറ്റവും കൂടതൽ ദോഷകരമായി ബാധിക്കുന്നത് നാളുകളായി പ്രവർത്തിച്ചുപോന്നിരുന്ന നിരവധി പെന്തക്കോസ്ത് സഭകളുടെ നിലനിൽപ്പിനെയാണ്. സന്ദർശന വിസയിൽ ദുബായിൽ ഇറങ്ങുന്ന പാസ്റ്ററുമാർക്കും ഈ തീരുമാനം വലിയ തിരിച്ചടിയാവും സൃഷ്ടിക്കുന്നത്. നിർത്തലാക്കേണ്ടുന്നതോ ലയിക്കേണ്ടതോ ആയ 79 സഭകളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.
അപ്പോൾ തന്നെ ഒരു അംഗീകൃത സഭ നിർബന്ധമായും പാലിക്കേണ്ട മാനദണ്ഡങ്ങളും ഉത്തരവിൽ പറയുന്നുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

മാനദണ്ഡങ്ങൾ ഇപ്രകാരമാണ്:
സഭയ്ക്ക് അംഗീകൃത വേദ പഠനശാലയിൽ നിന്നും ബിരുദം നേടിയ പുരോഹിതൻ അല്ലെങ്കിൽ പാസ്റ്റർ ഉണ്ടായിരിക്കണം.

പാസ്റ്ററൽ വിസയിൽ രാജ്യത്ത് എത്തിയവരായിരിക്കണം സഭയുടെ പാസ്റ്റർ. പാസ്റ്റർമാർ മുഴുസമയ പാസ്റ്റർ ആയിരിക്കണം, അവർ മറ്റു ജോലികൾ/ബിസ്സിനെസ്സ് ചെയ്യുവാൻ പാടില്ല.

പാസ്റ്റർക്ക്, സഭയിൽ നിന്ന് കുറഞ്ഞ വേതനം 10,000 ദിർഹം ഉണ്ടായിരിക്കണം.

ഒരു സഭയ്ക്ക് ഏറ്റവും കുറഞ്ഞത് അംഗത്വമുള്ള 100 വിശ്വാസികൾ എങ്കിലും ഉണ്ടായിരിക്കണം.

ഈ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്ത കൂടിവരവുകൾ നവംമ്പർ ഒന്ന് മുതൽ അനധികൃത കൂടിവരവുകളായി കണക്കാക്കി നിയമ നടപടികൾ സ്വീകരിക്കുമെന്നും പറയുന്നു.
ദുബായ് ട്രിനിറ്റി ചർച്ചിൽ കോംബ്ലക്സിൽ കൂടിവരുന്ന സഭകൾക്കാണ് പുതിയ തീരുമാനം ബാധകമാകുന്നത്.

അനധികൃതമായി നടത്തുന്ന കൂടിവരവുകൾ നിർത്തലാക്കുന്നതിന്റെ ഭാഗമായി, ദുബായിലെ ഹോട്ടലുകളിൽ നടന്നുകൊണ്ടിരുന്ന സഭായോഗങ്ങൾക്കും പ്രാർത്ഥനാകൂട്ടങ്ങൾക്കും നേരത്തെ തന്നെ ദുബായ് ഗവൺമെന്റ് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്ത്, ആരാധനയ്ക്കായി നിയമാനുസൃതമായുള്ള ക്രമീകരണങ്ങൾ ഉണ്ടാകേണ്ടതിന് ദൈവജനം പ്രാർത്ഥിക്കുക.

You might also like
Comments
Loading...