ആപ്‌കോൺ സോദരി സമ്മേളനത്തിന് അനുഗ്രഹസമാപ്തി

0 852

അബുദാബി : അബുദാബിയിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ അബുദാബി പെന്തെക്കോസ്റ്റൽ ചർച്ചസ് കോൺഗ്രിഗേഷൻ – സിസ്റ്റേഴ്സ് ഫെലോഷിപ് ഒരുക്കിയ സോദരി സമ്മേളനം ഒക്ടോബർ 6നു രാവിലെ 10 മുതൽ 12 വരെ ഇവാഞ്ചലിക്കൽ ചർച്ചിൽ നടത്തപ്പെട്ടു.സിസ്റ്റർ ബെൻസി ഡൊമിനിസിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ മീറ്റിംഗിൽ സിസ്റ്റർ പ്രീണ ഷാജി സ്വാഗതം പ്രസംഗം നടത്തി.ആപ്‌കോൺ പ്രസിഡന്റ് പാസ്‌റ്റർ ബെന്നി പി ജോൺ ആശംസകൾ അറിയിച്ചു.സുവിശേഷക സൂസൻ തോമസ് ബഹ്‌റിൻ ദൈവവചനത്തിൽ നിന്നു ശുശ്രുഷിച്ചു.ആപ്‌കോൺ സിസ്റ്റേഴ്സ് സംഗീത ശുശ്രുഷക്ക് നേതൃതം നൽകി.സിസ്റ്റേഴ്സ് ഫെലോഷിപ് പ്രസിഡന്റ് ആനി സാമുവേൽ അധ്യക്ഷത വഹിച്ചു. സിസ്റ്റർ സോളി ജോൺ യോഗത്തിനു കുടിവന്നവർക്കു നന്ദി അറിയിച്ചു.ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്‌റ്റർ സാമുവേൽ എം തോമസ് ഇന്റെ പ്രാർത്ഥയോടും ആശിർവാദത്തോടും യോഗം അനുഗ്രഹിക്കപ്പെട്ട രീതിയിൽ അവസാനിച്ചു.

You might also like
Comments
Loading...