ചർച്ച് ഓഫ് ഗോഡ് അറേബ്യൻ സെൻട്രൽ റീജിയൻ യാത്ര അയപ്പ്

0 2,125

റിയാദ് : ചർച്ച് ഓഫ് ഗോഡ് സെൻട്രൽ റീജിയന്റെ നേതൃത്വത്തിൽ ദീർഘവർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു കേരളത്തിലേക്കു യാത്രയാകുന്ന ദൈവദാസന്മാർക്ക് യാത്ര അയപ്പു നൽകി . ചർച്ച് ഓഫ് ഗോഡ് സീനിയർ മിനിസ്റ്റർ പാസ്റ്റർ.അലക്സാണ്ടർ വി.കെ , പാസ്റ്റർ.വി.സത്യദാസ് എന്നിവരാണ് യാത്രയാകുന്നത്. റീജിയൻ പ്രസിഡന്റ് പാസ്റ്റർ.മാത്യു ജോർജ്ജിൻ്റെ (റെജി തലവടി) അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി പാസ്റ്റർ.ഡാനീയേൽ ഈപ്പച്ചൻ സ്വാഗതവും ട്രഷറർ പാസ്റ്റർ.ബിജുമോൻ മാത്യു നന്ദിയും പറഞ്ഞു. നാഷണൽ ഓവർസിയർ പാസ്റ്റർ.രാജൻ ശാമൂവേൽ മുഖ്യസന്ദേശം നൽകുകയും യാത്രയാകുന്ന ദൈവദാസന്മാർക്ക് മെമന്റോ നൽകി ആദരിക്കുകയും ചെയ്തു. പാസ്റ്റർമാരായ റെജി ഓതറ, ബേബിക്കുട്ടി, സി.റ്റി.വർഗ്ഗീസ്, ഷാജി ഡാനീയേൽ, ബിജു മത്തായി, ബിജു ബേബി, റെജി കടമ്പനാട്, രാജൻ യോഹന്നാൻ, മോൻസി, ജെയിംസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു .

പാസ്റ്റർ.അലക്സാണ്ടർ 38 വർഷമായി പ്രവാസജീവിതത്തോടൊപ്പം കർത്തൃശുശ്രൂഷയിൽ ആയിരുന്നു. ദീർഘവർഷങ്ങൾ റീജിയൻ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിരുന്നു. നിലവിൽ ദൈവസഭയുടെ സീനിയർ മിനിസ്റ്ററായി പ്രവർത്തിച്ചു വരികയായിരുന്നു. അദ്ദേഹം ശുശ്രൂഷിച്ചിരുന്ന സഭയുടെ ശുശ്രൂഷാ ചുമതലയിലേക്കു മകൻ റിജോ അലക്സാണ്ടറിനെ ദൈവദാസന്മാർ പ്രാർത്ഥിച്ചു ആക്കുവാൻ ഇടയായി. പാസ്റ്റർ.സത്യദാസ് 18 വർഷമായി പ്രവാസജീവിതത്തോടൊപ്പം വിവിധ അറേബ്യൻ രാജ്യങ്ങളിൽ സഞ്ചാര സുവിശേഷകനായി പ്രവർത്തിക്കുകയായിരുന്നു.

 

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...