റവ.മാത്യു ജോർജ്ജിനു ഓവർസിയറുടെ ചുമതല,പാസ്റ്റർ.ഡാനിയേൽ ഈപ്പച്ചൻ നാഷണൽ സെക്രട്ടറി

0 1,621

റിയാദ്: നാല്പതു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു സൗദി നാഷണൽ ഓവർസിയർ റവ.രാജൻ ശാമുവേൽ അമേരിക്കയിലേക്കു സ്ഥിരതാമസത്തിനു പോകുന്നതിനാൽ നാഷണൽ ഓവർസിയറുടെ ചുമതല അസിസ്റ്റന്റ് നാഷണൽ ഓവർസിയർ റവ.മാത്യു ജോർജ്ജിനെ (റെജി തലവടി) ഏല്പിച്ചു. നവംബർ 2നു നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ വെച്ചു പാസ്റ്റേഴ്‌സ് ഡാനിയേൽ ഈപ്പച്ചൻ (നാഷണൽ സെക്രട്ടറി), റോയി ഡാനിയേൽ (ട്രഷറർ), ജോമോൻ ചെറിയാൻ (യൂത്ത് പാസ്റ്റർ), മൂന്നു പ്രാവിശ്യകളിൽ നിന്നും ഉള്ള നാഷണൽ കൗൺസിൽ അംഗങ്ങൾ, ഡിസ്ട്രിക്റ്റ് പാസ്റ്റേഴ്‌സ് ആയി റെജി ജോർജ് (റിയാദ്), ലൗവ്‌ജി ഏലിയാസ് (ദമ്മാം), മാത്യു (ജിദ്ദ) എന്നിവരെ നിയമിച്ചു.

റിയാദ് പെന്തെക്കോസ്ത് ചർച്ചിന്റെ സീനിയർ പാസ്റ്റർ ആയിരിക്കുന്ന റവ.മാത്യു ജോർജ് 25 വർഷമായി സൗദിയിൽ താമസിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷം റിയാദ് ഡിസ്ട്രിക്റ്റ് പാസ്റ്റർ ആയിരുന്ന അദ്ദേഹം വിവിധ കൺവെൻഷനുകൾ നടത്തുവാൻ നേതൃത്വം നൽകി. മുൻ നാഷണൽ കൗൺസിൽ അംഗമായ അദ്ദേഹം തലവടി ചർച്ച് ഓഫ് ഗോഡ് സഭാംഗം ആണ്. ഭാര്യ സിനി മാത്യു. മക്കൾ ടൈറ്റസ്, തിമോത്തി.

Download ShalomBeats Radio 

Android App  | IOS App 

നാഷണൽ സെക്രട്ടറി ആയി നിയമിതനായ പാസ്റ്റർ.ഡാനിയേൽ ഈപ്പച്ചൻ ഹിസ്ഗ ദൈവസഭയുടെ പാസ്റ്ററും മുൻ റിയാദ് ഡിസ്ട്രിക്റ്റ് സെക്രട്ടറിയും ആണ്. 2002 മുതൽ 2011 വരെ വൈ.പി.ഇ യുടെ കേരള സ്റ്റേറ്റ് ബോർഡ്‌ അംഗം, ഡിസ്ട്രിക്റ്റ് സെക്രട്ടറി, സൗത്ത് സോൺ യൂത്ത് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം മൗണ്ട് ഒലിവ് ബൈബിൾ കോളേജ് ഡയറക്ടറും ചർച്ച് ഓഫ് ഗോഡ് ഡിസ്ട്രിക്റ്റ് പാസ്റ്ററും ആയ ഈപ്പച്ചൻ തോമസിന്റെയും കുഞ്ഞുമോളുടെയും സീമന്തപുത്രൻ ആണ്. ഭാര്യ ധന്യ ഡാനിയേൽ. മക്കൾ ഡോറിയ, ഡാനിയ, ഡെറിക്

യാത്ര ആകുന്ന റവ.രാജൻ ശാമുവേലിനു അസിസ്റ്റന്റ് നാഷണൽ ഓവർസിയർ റവ.മാത്യു ജോർജ് മെമന്റോ നൽകി ആദരിച്ചു. വിവിധ പെന്തക്കോസ്തു പ്രസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ദൈവദാസന്മാരും ദൈവസഭയെ പ്രതിനിധീകരിച്ചു പാസ്റ്റേഴ്‌സ് ജെയ്സൺ എബ്രഹാം, യോഹന്നാൻ കുരുവിള, സിസ്റ്റർ. ബേബി റെജി (എൽ.എം സെക്രട്ടറി) എന്നിവരും ആശംസകൾ അറിയിച്ചു. നാഷണൽ കൗൺസിൽ അംഗം പാസ്റ്റർ.ജോയി കുഞ്ഞച്ചൻ സ്വാഗതവും പാസ്റ്റർ ജോമോൻ ചെറിയാൻ നന്ദിയും പറഞ്ഞു. റിയാദിൽ നിന്നുള്ള പാസ്റ്റേഴ്‌സ് ബിജുമോൻ മാത്യു (ഡിസ്ട്രിക്റ്റ് സെക്രട്ടറി), വിൻസെന്റ് (ട്രഷറർ), റെനി ജോൺ (യൂത്ത് പാസ്റ്റർ), എബ്രഹാം ജോയിക്കുട്ടി, റിജോ അലക്സാണ്ടർ എന്നിവർ ചേർന്നു ക്രമീകരണങ്ങൾ ചെയ്തു.

You might also like
Comments
Loading...