കുവൈറ്റില്‍ വീണ്ടും വെള്ളപ്പൊക്കം. ഫാഹേല്‍, ജഹ്ര , മംഗഫ് മേഖലകളില്‍ ഗതാഗതം തടസപെട്ടു. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഈയാഴ്ചയില്‍ രണ്ടാമത്തെ വെള്ളപ്പൊക്കം

0 1,476

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഈയാഴ്ച പെയ്ത രണ്ടാമത്തെ മഴയില്‍ വീണ്ടും വെള്ളപ്പൊക്കം. ഫാഹേല്‍, ജഹ്ര , മംഗഫ് മേഖലകളില്‍ കനത്ത മഴയെ തുടര്‍ന്ന്‍ വെള്ളം പൊങ്ങുകയാണ്.ഈ മേഖലകളില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ട നിലയിലാണ്. വാഹനങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്.

വെള്ളം പൊങ്ങുന്നതുമൂലം വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങള്‍ ഉപേക്ഷിച്ചു പോകാന്‍ വാഹന ഉടമകളോട് പോലീസ് നിര്‍ദേശിക്കുകയാണ്. വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകി നടക്കുന്നത് കാണാം.

Download ShalomBeats Radio 

Android App  | IOS App 

30 -)൦ നമ്പര്‍ റോഡില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണ്ണമായും തടസപെട്ട നിലയില്‍ നിരവധി വാഹനങ്ങളാണ് വെള്ളത്തില്‍ മുങ്ങി കിടക്കുന്നത്. ഏതാനും നേരം വൈദ്യുതി ബന്ധവും തകരാറിലായിരുന്നു.

ഫാഹേല്‍, ജഹ്ര , മംഗഫ് മേഖലകളില്‍ ഗതാഗതം ഇ മറ്റു റോഡുകളില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. അഹമ്മദിയില്‍ 72 മി.മീറ്ററും സാല്‍മിയയില്‍ 25 മി.മീറ്ററുമാണ് മഴ പെയ്തിരിക്കുന്നത്.

വിവിധ സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. പോലീസും ഫയര്‍ ഫോഴ്സും സജീവമായ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഈ തിങ്കളാഴ്ച ആയിരുന്നു കനത്ത മഴയില്‍ അബ്ബാസിയ ഉള്‍പ്പെടെയുള്ള മേഖലകള്‍ വെള്ളത്തില്‍ മുങ്ങിയത്.

You might also like
Comments
Loading...