യുഎഇയില്‍ കനത്ത മഴ; മുന്നറിയിപ്പുമായി അധികൃതര്‍

0 1,046

അബുദാബി: യുഎഇയില്‍ പലയിടങ്ങളിലും തിങ്കാളാഴ്ച രാവിലെ കനത്ത മഴ ലഭിച്ചുവെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഞായറാഴ്ചയും യുഎഇയിലെ ചില പ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചിരുന്നു. മഴയും കാറ്റും വരുന്ന ഏതാനും ദിവസങ്ങളില്‍ കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  മഴയും കാറ്റും കാഴ്ച മറയ്ക്കുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കണമെന്നും  അറേബ്യന്‍ ഗള്‍ഫ് മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പുണ്ട്.
ഞായറാഴ്ച യുഎഇയിലെ പല ഭാഗങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. അബുദാബിയില്‍ വൈകുന്നേരം ഏഴ് മണിയോടെ കനത്ത മഴയും കാറ്റും തുടങ്ങി. തുടര്‍ന്ന് താമസ സ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് കാണിച്ച് അബുദാബി പൊലീസ് എസ്.എം.എസ് സന്ദേശങ്ങളും അയച്ചിരുന്നു

You might also like
Comments
Loading...