ഐ പി സി യു എ ഇ റീജിയൻ സംയുക്ത ആരാധനാ ഡിസംബർ 2 ന്

വാർത്ത: റെനു അലക്സ്

0 1,040

ഷാർജ: ഇൻഡ്യൻ പെന്തക്കോസ്ത് ദൈവസഭാ യു എ ഇ റീജിയൻ സംയുക്ത ആരാധനാ ഡിസംബർ 2 നു ഷാർജ വർഷിപ് സെന്ററിൽ വച്ച് നടക്കും.പാസ്റ്റർ മോനിസ് ജോർജ് (യുഎസ്സ്എ) മുഖ്യ അഥിതി ആയിരിക്കും.റീജിയൻ അംഗത്വ സഭകളിലെ കത്തൃദാസന്മാർ വിവിധ ശുശ്രുഷകൾക്കു നേതൃത്വം നൽകും.ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഗർസീം പി. ജോൺ കതൃമേശ ശുശ്രുഷക്ക്‌ നേതൃത്വം നൽകും. ഷാർജ വർഷിപ് സെന്റർ ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും. 39 അംഗത്വ സഭകളിൽ നിന്നും ആയിരത്തിഅഞ്ചുറിൽ അധികം വിശ്വാസികൾ സംയുക്ത ആരാധനയിൽ പങ്കെടുക്കും.

റീജിയൻ ഭാരവാഹികളായ പാസ്റ്റർ ഗെർസിം പി ജോൺ , പാസ്റ്റർ രാജൻ ഏബ്രഹാം, പാസ്റ്റർ അലക്സ് ഏബ്രഹാം, പാസ്റ്റർ ഷൈനോജ് നൈനാൻ, സുവി. സൽമോൻ പി. തോമസ്, വർഗീസ് ജേക്കബ്, റെനു അലക്സ് തുടങ്ങിയവർ നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...