ദോഹ ഐ പി സി സഭക്ക് ഇത് ഗോൾഡൻ ജൂബിലിയുടെ മധുരം പകർന്ന വർഷം

0 1,102

ദോഹ : മരുഭൂമിയിലെ വിശ്വാസ സമൂഹത്തിനു ഉണർവിന്റെയും ദൈവീക പ്രത്യാശയുടെയും മാനസാന്തരത്തിന്റെയും ദിനങ്ങൾ പകർന്നു നൽകിയ ദോഹ ഐ പി സി സഭക്ക് ഇത് ഗോൾഡൻ ജൂബിലിയുടെ മധുരം പകർന്ന വർഷം.

1968 ൽ ദൈവിക ആലോചനയാൽ ആരംഭിച്ച ദൈവസഭ ഇന്നും‌ ആത്മീക വിടുതലും ദൈവീക പ്രത്യാശയും നൽകി അനേകരെ മാനസാന്തരത്തിലേക്കു നയിച്ച് ശക്തമായ സാന്നിധ്യം ആയി തുടരുന്നു.

Download ShalomBeats Radio 

Android App  | IOS App 

2018 മാർച് 9 നു നടന്ന അൻപതാം വാർഷിക യോഗം ഉത്‌ഘാടനം ഐപിസി ഖത്തർ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ തോമസ് ഏബ്രഹാമും പ്രവർത്തന ങ്ങളുടെ സമർപ്പണ ശുശ്രൂഷ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ടി. മാത്യുവും നിർവഹിച്ചിരുന്നു.

അൻപതാം വാർഷികത്തിന്റെ പരിസമാപ്തിയോടു അനുബന്ധിച്ചു ഡിസംബർ 8 ന് ശനിയാഴ്ച വൈകിട്ട് 6:30 മുതൽ 9:30 വരെ അബുഹമൂറിലെ ഐഡിസിസി കോംപ്ലക്സിൽ പ്രത്യേകം ക്രമീകരിക്കുന്ന കൂടാരത്തിൽ വച്ച് നടത്തപെടുന്ന ‘താങ്ക്സ് ഗിവിങ്’ യോഗം ഐപിസി ജനറൽ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്യും. ദോഹ ഐ പി സി യുടെ മുൻ ശുശ്രുഷകന്മാരായ പാസ്റ്റർ എം ജെ ഡൊമിനിക്, പാസ്റ്റർ കെ എസ് ഫിലിപ്പ് എന്നിവർ ദൈവവചനം ശുശ്രുഷിക്കും.

സിസ്റ്റർ പെർസിസ് ജോണും ദോഹ ഐപിസി ഗായകസംഘവും ചേർന്ന് ഗാനശുശ്രൂഷക്കു നേതൃത്വം നൽകും.
ഇതിനു മുന്നോടിയായി ഡിസംബർ 5 , 6 തീയതികളിൽ വൈകിട്ട് 7 മുതൽ 9:15 വരെ മുൻകാല ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കുന്ന പ്രത്യേക മീറ്റിംഗ് സഭാഹാളിൽ നടക്കും.

You might also like
Comments
Loading...