ഷേക്കിനാ ബൈബിൾ സ്റ്റഡി സെന്ററിന്റെ ഓർഡിനേഷനും ബിരുദദാന ശുശ്രൂഷയും റാസ് അൽ ഖൈമയിൽ

0 823

റാസ് അൽ ഖൈമ/(യുഎഇ): ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ നടത്തുന്ന ഷേക്കിനാ ബൈബിൾ സ്റ്റഡി സെന്ററിന്റെ ഓർഡിനേഷനും ബിരുദദാന ശുശ്രൂഷയും 2019 ജനുവരി 1 ന് യുഎഇ അൽ ജസീറ റാസ് അൽ ഖൈമ സെന്റ് ലൂക്ക് ചർച്ചിലെ ഹോളി മേരി ഹാളിൽ വൈകിട്ട് 4: 30 ന് നടക്കും.
ബി. റ്റിഎച്ച് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ 20 വിദ്യാർത്ഥികൾക്കു ബിരുദദാനവും 5 പേർക്ക് ഓർഡിനേഷനും നടക്കും. ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജ് സ്ഥാപകനും ചെയർമാനുമായ പാസ്റ്റർ അജു മാത്യൂസ് ജേക്കബും ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജ് യുഎഇ റീജിയൻ കോ-ഓർഡിനേറ്റർ പാസ്റ്റർ സൈമൺ വർഗീസ്സും വിശിഷ്ടതിഥികളായി യോഗത്തിൽ പങ്കെടുക്കും.
റാസ് അൽ ഖൈമ പെന്തെക്കോസ്ത് അസംബ്ലിയുടെ ആഭിമുഖ്യത്തിൽ യോഗങ്ങൾ നടക്കുന്നത്.
120 രാജ്യങ്ങളിൽ പ്രവർത്തനം നടത്തുന്ന ഐ.എ.റ്റി.എയുടെ (ഇന്റർനാഷണൽ അസ്സോസിയേഷൻ ഫോർ തിയോളോജിക്കൽ അക്രെഡിറ്റേഷൻ, യുഎസ്എ) അംഗീകൃത വേദപഠനശാലയാണ് ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ നടത്തുന്ന ഷേക്കിനാ ബൈബിൾ സ്റ്റഡി സെന്റർ.
യുഎഇയിൽ ഉമ്മു അൽ ഖ്വെയ്ൻ, റാസ് അൽ ഖൈമ, അജ്മാൻ എന്നിവിടങ്ങളിൽ ഷേക്കിനാ ബൈബിൾ സ്റ്റഡി സെന്ററിന്റെ ക്ലാസ്സുകൾ നടത്തുന്നു. 2019 ലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി: 0568644414, 0507068137

 

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...