കുവൈത്ത് സിറ്റി ഷെയ്ഖ് ജാബർ പാലം ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും
കുവൈത്ത് : കുവൈത്ത് സിറ്റി ഷെയ്ഖ് ജാബർ പാലം ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും. ദേശീയ – വിമോചന ദിനാഘോഷത്തിന്റെ ഭാഗമായാകും പാലം രാജ്യത്തിന് സമർപ്പിക്കുകയെന്ന് റോഡ് ഗതാഗത അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ സഹീ അശ്കനാനി അറിയിച്ചു. പാലത്തിലൂടെ യാത്ര ചെയ്യുന്നതിന് ചുങ്കം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നും അവർ വ്യക്തമാക്കി. ലോകത്തിലെ ദൈർഘ്യമേറിയ പാലങ്ങളിൽ നാലാമത്തേതാകും ഷെയ്ഖ് ജാബർ പാലം. സുബിയ നഗരത്തെ കുവൈത്ത് സിറ്റിയുമായി ബന്ധിപ്പിക്കുന്നതാണ് പാലം. അത്രയും ദൂരം 90 മിനിറ്റിനു പകരം പുതിയ പാലത്തിലൂടെ 30 മിനിറ്റ് കൊണ്ട് ഓടിയെത്താൻ സാധിക്കും.36.1 കിലോമീറ്റർ ദൈർഘ്യമുള്ള പാലത്തിന്റെ 27.5 കിലോമീറ്റർ ഭാഗവും കടലിന് മുകളിലൂടെയാണ്. 8 വരിപ്പാതയാണ് പാലത്തിൽ സജ്ജീകരിക്കുന്നത്. 1186 സ്പാനുകളും 1215 തൂണുകളുമുണ്ട് പാലത്തിന്. പാലം കടന്ന് പോകുന്ന വഴിയിൽ രണ്ട് കൃത്രിമ ദ്വീപുകളുമുണ്ടാക്കും