ഹെല്‍ത്ത് ഡെസ്‌ക് | കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം

0 1,709

കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം

Download ShalomBeats Radio 

Android App  | IOS App 

ദീര്‍ഘനേരം ഡിജിറ്റല്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കു ന്നതു മൂലം കണ്ണിനെയും കാഴ്ചശക്തിയെയും ബാധി ക്കുന്ന പ്രശ്‌നങ്ങളെയാണ് കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന് പറയുന്നത്.

കാരണങ്ങള്‍

  1. ദീര്‍ഘനേരമുള്ള ഡിജിറ്റല്‍ സ്‌ക്രീനുകളുടെ ഉപയോഗം (പഴ്‌സണല്‍ കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, സ്മാര്‍ട്ട് ഫോണുകള്‍)
  2. കുറഞ്ഞ വെളിച്ചത്തില്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നത്
  3. സ്‌ക്രീനില്‍ നിന്നും പാലിക്കുന്ന അകലം
  4. കണ്ണിന് സ്‌ട്രെയിന്‍ വരുന്ന കോണില്‍ ഇരുന്നു കൊണ്ട് സ്‌ക്രീന്‍ ഉപയോഗിക്കുന്നത്
  5. സ്‌ക്രീന്‍ ഇടവേളകളുടെ ദൈര്‍ഘ്യം കുറയു ന്നത്

രോഗലക്ഷണങ്ങള്‍

  1. കണ്ണിനുണ്ടാകുന്ന സ്‌ട്രെയിന്‍
  2. കണ്ണില്‍ ചൊറിച്ചിലും ഡ്രൈനെസ്സും
  3. കാഴ്ച മങ്ങുന്നത്
  4. രണ്ടായി കാണുക
  5. ഫോക്കസ് ചെയ്യാനുള്ള ബുദ്ധിമുട്ട്
  6. കാഴ്ച വൈകല്യങ്ങള്‍ (ഹ്രസ്വദൃഷ്ടി)
  7. തലവേദന
  8. കഴുത്തിനും തോളെല്ലിനും വേദന

ചികിത്സാ വിധികള്‍

  1. കൃത്യമായ ഇടവേളകളില്‍ കാഴ്ച പരിശോധനകള്‍
  2. കണ്ണിനുള്ള വ്യായാമങ്ങള്‍
  3. ലേസര്‍ സര്‍ജറികള്‍

എങ്ങനെ പ്രതികരിക്കാം

  1. ദീര്‍ഘനേരമുള്ള ഉപയോഗം ഒഴിവാക്കുക.
  2. 20-20-20 നിയമം പ്രായോഗികമാക്കുക (20 സെക്കന്റ് ഇടവേള, 20 മിനിറ്റു കൂടുമ്പോള്‍, 20 അടി അകലെയുള്ള എന്തിലേക്കെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുക).
    3.സ്‌ക്രീന്‍ 20-28 ഇഞ്ച് അകലത്തില്‍ ക്രമീകരിക്കുക.
  3. സ്‌ക്രീനിന്റെ മധ്യ ഭാഗം കണ്ണില്‍ നിന്നും 15-20ത്ഥ താഴെ വരുന്ന രീതിയില്‍ ക്രമീകരിക്കുക.
  4. ആവശ്യത്തിന് പ്രകാശം ഉറപ്പു വരുത്തുക.
  5. ആന്റിഗ്ലെയര്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കുക.
  6. രണ്ടു പാദങ്ങളും തറയില്‍ ഉറപ്പിച്ച് കൈകള്‍ക്ക് സപ്പോര്‍ട്ട് കൊടുത്ത് ടൈപ്പ് ചെയ്യുക.
  7. ഇടയ്ക്കിടെ വിശ്രമ സമയങ്ങള്‍ എടുക്കുക.
You might also like
Comments
Loading...