ന്യൂ ലൈഫ് മിഷൻ ഡേ സമ്മേളനത്തിന് അനുഗ്രഹീത തുടക്കം

0 1,185

നേപ്പാൾ: ന്യൂ ലൈഫ് മിഷൻ ഡേ സമ്മേളനതിനു അനുഗ്രഹീത തുടക്കം. നേപ്പാളിലെ ലളിതുപൂരിൽ ഉള്ള ഹരിസിദ്ധി ന്യൂ ലൈഫ് ഗോസ്പൽ ചർച്ചിൽ വെച്ച് ഇന്ന് രാവിലെ തുടങ്ങിയ സമ്മേളനം ഞായറാഴ്ച്ച പൊതു ആരാധനയോട് കൂടി അവസാനിക്കും. ന്യൂ ലൈഫ് ഗോസ്പൽ മിനിസ്ട്രി ഡയറക്ടർ പാസ്റ്റർ ദേവ് കെ ഡാനിയേൽ അധ്യക്ഷൻ ആയിരുന്നു. വിവിധ സെക്ഷനുകളിൽ ഉള്ള ഈ മീറ്റിംഗുകൾ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ഉള്ള സമയങ്ങളിൽ ആണ്. സെമിനാറുകൾ, യുവജനങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക സെക്ഷനുകൻ, പാസ്റ്റേഴ്‌സ് കോണ്ഫറൻസ്, പ്രാർത്ഥനകൾ, ഗ്രൂപ്പ് ആക്ടിവിറ്റികൾ എന്നിവ ഈ ക്യാമ്പിന്റെ പ്രത്യേകത അന്ന്‌. കേരളത്തിൽ നിന്നും ഉള്ള അനുഗ്രഹീത ദൈവദാസനും, എഴുത്തുകാരനും, ചിന്തകനുമായ പാസ്റ്റർ ഷാജി ആലുവിള ക്ലാസുകൾ നയിക്കുന്നു. “വിശ്വാസികൾ ദൈവത്തിനായി കൂടുതൽ പ്രയോജനപ്പെടുക” എന്നതാണ് ക്യാമ്പ് തീം.
പ്രാദേശിക ഭാഷയിലേക്ക് തർജമ ഉണ്ടായിരിക്കുന്നതാണ്..തികഞ്ഞ ആത്മതീയ അന്തരീക്ഷത്തിൽ അനേകം യുവജങ്ങൾ ആണ് ഇതിൽ പങ്കാളികൾ ആകുന്നത് എന്നത് ശ്രേദ്ധേയമാണ്. പാസ്റ്റർ ഇമ്മാനുവേൽ മോട്കെൻ യോഗങ്ങൾക് നേതൃത്വം നൽകുന്നു.

You might also like
Comments
Loading...