ഫോനി ചുഴലിക്കാറ്റ് അതി തീവ്രതയാര്‍ജിക്കുന്നു; ജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ദേശം

0 968

ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റ് അതി തീവ്രതയാര്‍ജിക്കുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയാര്‍ജിച്ചേക്കുമെന്നാണ് അറിയിപ്പ്. അതിതീവ്രത കൈവരിക്കുന്നതോടെ 170-200 വരെ വേഗതയില്‍ കാറ്റുവീശുമെന്നാണ് കരുതുന്നത്. കാറ്റ് തീവ്രത കൈവരിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ സുരക്ഷാ മുന്നറിയിപ്പുണ്ട്. ഒഡീഷ തീരം സ്പര്‍ശിച്ച്‌ പശ്ചിമബംഗാള്‍ ഭാഗത്തേയ്ക്കായിരിക്കും കാറ്റ് നീങ്ങുക.

വെള്ളിയാഴ്ചവരെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കന്‍ തീരത്തും തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്ര, ഒഡീഷ, പശ്ചിമബംഗാള്‍ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Download ShalomBeats Radio 

Android App  | IOS App 

കാറ്റുവീശാന്‍ സാധ്യതയുള്ള മേഖലയില്‍ തീവണ്ടി ഗതാഗതം വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യാന്‍ മുന്നറിയിപ്പുണ്ട്. ജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയാനും നിര്‍ദേശമുണ്ട്.

മെയ് മൂന്നിന് ഫാനി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മണിക്കൂറില്‍ 170180 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്ക് പടിഞ്ഞാറന്‍ ഉള്‍ക്കടലിലുമുള്ള മത്സ്യബന്ധം നിര്‍ത്തിവെക്കാനും മത്സ്യതൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഒഡിഷയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട

ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫാനി ഭീഷണി കണക്കിലെടുത്ത് പെരുമാറ്റച്ചട്ടം പിന്‍വലിച്ച്‌ പാട്കുര നിയമസഭ സീറ്റീലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനോട് അപേക്ഷിച്ചിട്ടുണ്ട്. മെയ് 19നാണ് തിരഞ്ഞെടുപ്പ്. ഫാനി ഭീഷണി കണക്കിലെടുത്ത് ഒഡിഷയിലെ 11 ജില്ലകളിലെ പെരുമാറ്റച്ചട്ടം കമ്മീഷന്‍ നീക്കിയിട്ടുണ്ട്.

ഫാനി ചുഴലിക്കാറ്റിനോട് അനുബന്ധിച്ച്‌ ഒഡിഷയിലെ ബൗധ്, കാലഹണ്ടി, സമ്ബല്‍പൂര്‍, ഡിയോഗര്‍ എന്നീ തീരപ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്. ഒഡിഷക്ക് പുറമേ ആന്ധ്രപ്രദേശിന്റെയും പശ്ചിമബംഗാളിന്റെയും ഭാഗങ്ങളിലും ചുഴലിക്കാറ്റ് സംബന്ധിച്ച്‌ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ തീരപ്രദേശത്ത് നാവിക സേന, തീരദേശ സേനയുടെ കപ്പലുകള്‍, ഹെലികോപ്റ്ററുകള്‍,രക്ഷാ പ്രവര്‍ത്തകര്‍, ദുരന്തനിവാരണ സേന എന്നിവര്‍ നിലയുറപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും ഇത്തരം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 അംഗങ്ങളാണ് ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, ഒ‍ഡിഷ എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തന സജ്ജമായിട്ടുള്ളത

You might also like
Comments
Loading...