ഒഡീഷയില്‍ വീശിയടിച്ച് ഫോനി, എട്ട് മരണം
ന്യൂഡൽഹി: ഒഡീഷ തീരത്ത് വീശിയടിച്ച ഫോനി ചുഴലിക്കാറ്റിൽ എട്ട് മരണം. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ഫോനി ഒഡീഷാ തീരം തൊട്ടത്. 1999ലെ സൂപ്പർ ചുഴലിക്കാറ്റിനു ശേഷം വീശുന്ന ഏറ്റവും ശക്തിയേറിയ കാറ്റാണിത്.
ഫോനി നാശം വിതച്ചതിനെ തുടർന്ന് സംസ്ഥാനത്തിന്റെ ഭൂരിഭാഗം മേഖലകളിൽ വൈദ്യുതി ബന്ധം ഇല്ലാതായി. നിരവധി മരങ്ങളാണ് കടപുഴകി വീണത്. 20 വർഷത്തിനിടയിൽ ഇന്ത്യയിൽ വീശിയ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫോനി. ഭൂരിഭാഗം മേഖലകളും പേമാരിയിൽ വെള്ളത്തിടിയിലായി. സർക്കാർ 11ലക്ഷം ആളുകളെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചത്. സംസ്ഥാനത്ത് 900 അഭയകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.
കൊൽക്കത്തയിൽ നിന്നുള്ള 200ഓളം വിമാന സർവീസുകൾ നിർത്തി വെച്ചു.