നാവികസേനയുടെ നിര്‍മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലില്‍ വന്‍ തീപ്പിടിത്തം; ഒരാള്‍ മരിച്ചു

0 771

മുംബൈ: ഇന്ത്യൻ നാവികസേനയുടെ നിർമാണത്തിലിരിക്കുന്ന യുദ്ധക്കപ്പലിൽ വൻ തീപ്പിടിത്തം. മഹാരാഷ്ട്രയിലെ മാസഗോൺ ഡോക്യാഡിൽ നിർമാണം പുരോഗമിക്കുന്ന വിശാഖപട്ടണം എന്ന കപ്പലിൽ വെള്ളിയാഴ്ച വൈകീട്ട് 5.44 ഓടെയാണ് തീപ്പിടിത്തം ഉണ്ടായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

തീപ്പിടിച്ച കപ്പലിനുള്ളിൽ കുടുങ്ങിയ ബജേന്ദ്ര കുമാർ (23) മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീ കെടുത്താൻ ശ്രമിക്കുന്നത്. കപ്പൽ മുഴുവൻ പുക നിറങ്ങിരിക്കുകയാണ്.

Download ShalomBeats Radio 

Android App  | IOS App 

പ്രാഥമിക അന്വേഷണം നടത്തിയ ശേഷമെ തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനാകൂ. നാശനഷ്ടങ്ങൾ പരമാവധി കുറച്ച് തീ കെടുത്തുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് അഗ്നിശമന സേനാ വൃത്തങ്ങൾ പറഞ്ഞു.

You might also like
Comments
Loading...