മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് (67) അന്തരിച്ചു.

0 2,534

ന്യൂഡല്‍ഹി: : മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് (67) അന്തരിച്ചു. ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണം.

ചൊവ്വാഴ്ച വൈകീട്ട് 7.30 ന് ഹൃദയാഘാതത്തെ തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ചിരുന്നു .ആരോഗ്യനില വഷളാകുകയും തുടര്‍ന്ന് രാത്രി 11 മാണിയോട് വിടവാങ്ങി.

Download ShalomBeats Radio 

Android App  | IOS App 

2014-ല്‍ മോദി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് 2019-ല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മത്സരിച്ചിരുന്നില്ല.നേരത്തെ വാജ്‌പേയി സര്‍ക്കാരിലും മന്ത്രി ആയിരുന്നിട്ടുണ്ട്. 2009-14 കാലഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് സ്ഥാനവും വഹിച്ചിട്ടുണ്ട്

2016ൽ സുഷമ വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.  
ആദ്യ നരേന്ദ്രമോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്. ഡല്‍ഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു. മുതിർന്ന ബിജെപി നേതാവ്, ലോക്സഭയിലെ മുൻപ്രതിപക്ഷ നേതാവ്, ഡൽഹി മുൻ മുഖ്യമന്ത്രി, രണ്ടു തവണ ഹരിയാനയിൽ സംസ്ഥാന മന്ത്രി. 
നാല് ബിജെപി സർക്കാരിൽ മന്ത്രിയായിരുന്നു.1996,1998,1999 വാജ്പേയ്, 2014 നരേന്ദ്രമോദി മന്ത്രിസഭകളിലായി വാർത്താ വിതരണ പ്രക്ഷേപണം, വാർത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാർലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകൾ കൈകാര്യം ചെയ്തു. പതിഞ്ചാം ലോക്സഭയിൽ പ്രതിപക്ഷനേതാവായി. മൂന്നു തവണ രാജ്യസഭയിലേക്കും നാലു തവണ ലോക്സഭയിലേക്കും സുഷമ സ്വരാജ് തിരഞ്ഞെടുക്കപ്പെട്ടു.

You might also like
Comments
Loading...