ഗുജറാത്ത്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗുജറാത്ത് സെന്റർ സൺഡേസ്കൂൾ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏകദിന ടീച്ചേഴ്സ് ട്രെയിനിംഗ് വഡോദര ഫത്തേഗഞ്ച് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് മാർച്ച് പതിന്നാലാം തിയ്യതി നടത്തപ്പെട്ടു. SSA Gujarat centre രക്ഷാധികാരി പാസ്റ്റർ അനിൽ കുമാർ ജോൺ വൈസ് ചെയർമാൻ പാസ്റ്റർ എൽദോ കുര്യാക്കോസ് എന്നിവർ വിവിധ സെഷനുകളിലായി അദ്ധ്യക്ഷത വഹിച്ച സമ്മേളനം SSA Director പാസ്റ്റർ സനു ജോസഫ് ഉദ്ഘാടനം ചെയ്തു. തുടർന്ന് Dr. Saji KP Kottayam ക്ളാസുകൾ നയിച്ചു. കുഞ്ഞുങ്ങൾക്കായുള്ള ദൈവീക ദൗത്യം എന്ന വിഷയത്തെ ആസ്പദമാക്കി സൺഡേസ്കൂൾ അധ്യാപനത്തിന്റെ പ്രാധാന്യം, ലക്ഷ്യം, രീതികൾ എന്നിവ കാലികപ്രാധാന്യമുള്ള വിധം അദ്ദേഹം വ്യക്തമാക്കുകയും അദ്ധ്യാപകരുടെ വിവിധ ചോദ്യങ്ങൾക്ക് സംശയനിവാരണം നടത്തുകയും ചെയ്തു.
സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി.വി. സമാപന സന്ദേശം നൽകുകയും അസ്സോസിയേറ്റ് മിനിസ്റ്റർ പാസ്റ്റർ ടോണി വർഗീസ് ആശംസ അറിയിക്കുകയും ചെയ്തു. പാസ്റ്റർ ബാബു വർഗീസ്, ബ്രദർ ഗ്രനൽ നെൽസൺ, സിസ്റ്റർ ലിൻസ ബെഞ്ചമിൻ എന്നിവർ പരിഭാഷയും പാസ്റ്റർ സനൽ നെൽസൺ, ടീം ഗാനശുശ്രൂഷയും നിർവ്വഹിച്ചു. റീജിയൺ – സെന്റർ ലീഡേഴ്സ് ഉൾപ്പെടെ ഏകദേശം അറുപതോളം പേർ ഈ മീറ്റിംഗിൽ പങ്കെടുത്തു.