സിക്സ് സിഗ്മ ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് മലയാളിയായ ബിന്ദു ലൂക്കോസിന്

0 1,406

ന്യൂഡൽഹി: 2019 ലെ ആതുര ശുശ്രൂഷ രംഗത്ത് ഭരണ മികവിനുള്ള സിക്സ് സിഗ്മ ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് മലയാളിയും ഡൽഹി പശ്ചിമ വിഹാർ ദി പെന്തെക്കോസ്ത് മിഷൻ സഭാംഗവുമായ ബിന്ദു ലൂക്കോസിന് അർഹമായി.
മികച്ച ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്ററിന് (നഴ്സിങ്) ആരോഗ്യ രംഗത്ത് ഓസ്കാർ പുരസ്‌കാരം ഡിസംബർ 26 വ്യാഴാഴ്ച ന്യൂഡൽഹി എയർഒസിറ്റി പുൾമാൻ ഹോട്ടലിൽ വെച്ച് സമ്മാനിക്കും.
ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സിക്സ് സിഗ്മ സ്റ്റാർ ഹെൽത്ത് കെയർ 110 ൽ അധികം രാജ്യങ്ങളിലെ 50,000 ഓളം ആശുപത്രികളിലേയും മറ്റു ആരോഗ്യ മേഖല സ്ഥാപനങ്ങളിലെയും മികച്ച പ്രതിഭകളെ കണ്ടത്തി സിക്സ് സിഗ്മ ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് കമ്മിറ്റി പുരസ്‌കാരം സമ്മാനിക്കുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള 700 ഓളം നാമനിർദേശങ്ങളിൽ നിന്നുമാണ് മലയാളിയായ ബിന്ദു ലൂക്കോസിന് തിരഞ്ഞെടുത്തത്. ആരോഗ്യ മേഖലയിൽ നിന്നും പ്രത്യേക ജൂറി തിരഞ്ഞെടുത്ത മറ്റു വിജയികൾക്കും പുരസ്‌കാരങ്ങൾ ചടങ്ങിൽ സമ്മാനിക്കും.
ഡൽഹിയിലെ രോഹിണി ശ്രീ അഗ്രസെൻ ഇന്റർനാഷണൽ ഹോസ്പിറ്റലിൽ നഴ്സിങ് ഡയറക്ടറായി സേവനാമനിഷ്ഠിക്കുന്ന ബിന്ദു ലൂക്കോസ് കൊല്ലം ജില്ലയിലെ ചണ്ണപ്പേട്ട പ്ലാവിള പുത്തൻവീട്ടിൽ എം ലൂക്കോസ്-അമ്മിണികുട്ടി ദമ്പതികളുടെ മകളാണ്. ഭർത്താവ് റാന്നി വെച്ചൂച്ചിറ പുന്നമൂട്ടിൽ ജോർജ് തോമസ് (സാജൻ) ഡൽഹി ദ്വാരക ആകാശ് ഹെൽത്ത് കെയർ ഹോസ്പിറ്റലിലെ റേഡിയോളജി വിഭാഗം മാനേജറായി സേവനാമനിഷ്ഠിക്കുന്നു. മക്കൾ: ഫെബിൻ ജോർജ്, ക്രിസ് ജോർജ്.
ഡിസംബർ 26 ന് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ ഡൽഹി എയിംസ് ഡയറക്ടർ പ്രൊ.ഡോ. രൺദീപ് ഗുലേറിയ, ഡൽഹി ഇന്ത്യൻ സ്‌പൈനൽ ഇഞ്ചുറിസ് സെന്റർ ചെയർമാൻ പത്മ ഭൂഷൺ മേജർ എച്ചപിഎസ് അഹ്ലുവാലിയ, എയിംസ് ഋഷികേഷ്‌ ഡയറക്ടർ പ്രൊ.ഡോ. രവികാന്ത്, എയർ മാർഷൽ ഡോ പവൻ കപൂർ എന്നിവരും മറ്റു പ്രമുഖരും പ്രസംഗിക്കും.
കരസേനാ മേധാവി ജനറൽ ബിപിൻ റാവത്, കേന്ദ്ര മന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേരളത്തെ പ്രതിനിധികരിച്ചു ആരോഗ്യ-സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ, സിക്സ് സിഗ്മ ബോർഡ് ചെയർമാൻ കിറിട് പ്രേംജിബായി സോളങ്കി എംപി, സുബേദാർ മേജർ യോഗേന്ദ്രസിംഗ് യാദവ് പരം വീര ചക്ര, ക്യാപ്റ്റൻ ബന സിംഗ് പരം വീര ചക്ര, ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് ജ്യോതി കിസാക്കി അംഗീ, സിനിമ മേഖലയിലെ പ്രമുഖർ മറ്റു ജനപ്രതിനിധികളും വിശിഷ്ട അതിഥികളും ചടങ്ങിൽ പങ്കെടുക്കും.

You might also like
Comments
Loading...