രാജ്യത്ത് ദളിത് ക്രൈസ്തവർക്കും വേണം സംവരണം: കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

0 1,658

ന്യൂഡൽഹി: രാജ്യത്തുള്ള ദളിത് ക്രൈസ്തവർക്ക് സംവരണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന് അടിയന്തരമായി നോട്ടീസയച്ചു. രാജ്യത്തുള്ള എല്ലാ ദളിത് വിഭാഗത്തിലുപ്പെട്ട മറ്റ് മതസ്ഥർക്ക് ലഭിക്കുന്ന അതെ സംവരണം ഇനി മുതൽ ദളിത് ക്രൈസ്തവർക്കും നൽകണം എന്നാവശ്യപ്പെട്ട് നാഷണൽ കൗൺസിൽ ഓഫ് ദളിത് ക്രിസ്ത്യൻസ് ആണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

എല്ലാ മതത്തിലും ഉള്ളത് പോലെ ക്രൈസ്തവ മതത്തിലും ജാതി വിവേചനം ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്ന് ചൂണ്ടി കാട്ടി മതത്തിലെ ഉന്നത വിഭാഗക്കാർ തങ്ങളുടെ ചടങ്ങുകളിലും മറ്റും പങ്കെടുക്കാറില്ല എന്നും ദളിത് ക്രിസ്ത്യാനികളുടെ അഭിഭാഷകർ കൂട്ടിചേർത്തു. ഇതിന്റെ ഭാഗമായി ഹർജിയുടെ ആവശ്യം പരിഗണിച്ച വാദം കേൾക്കാനായി പ്രത്യേക ബെഞ്ച് രൂപികരിച്ചു എന്നാണ് പുറത്ത് വരുന്ന പ്രാഥമിക റിപ്പോർട്ടുകൾ.

You might also like
Comments
Loading...