ഇന്ത്യ-യു.എസ് ബന്ധം നീണാൾ വാഴട്ടെ;ന​മ​സ്തേ ട്രം​പി​ന് മൊ​‌ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​ൽ തുടക്കം

0 746

അ​ഹ​മ്മ​ദാ​ബാ​ദ് : അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​ങ്കെ​ടു​ക്കു​ന്ന “ന​മ​സ്തേ ട്രം​പ്’ പ​രി​പാ​ടി​ക്ക് അ​ഹ​മ്മ​ദാ​ബാ​ദി​ലെ മൊ​‌ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കം കുറിച്ചു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ജനങ്ങളാണ് ” ന​മ​സ്തേ ട്രം​പി​ൽ ” പ​ങ്കെ​ടു​ക്കാ​നാ​യി മൊ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ട്രം​പി​നൊ​പ്പം ഭാ​ര്യ മെ​ലാ​നി​യ, മ​ക​ൾ ഇ​വാ​ങ്ക, ഇ​വാ​ങ്ക​യു​ടെ ഭ​ർ​ത്താ​വ് ജാ​രേ​ദ് കു​ഷ്നെ​ർ എ​ന്നി​വ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
രാജ്യത്തെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഉ​ൾ​പ്പെ​ടെ​ മറ്റ് പല പ്രമുഖരും ഈ പൊതുപ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

അ​ഹ​മ്മ​ദാ​ബാ​ദി​ൽ ഇ​ന്ന് രാവിലെ വി​മാ​ന​മി​റ​ങ്ങി​യ ട്രം​പി​ന് മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യ​ത്. ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് ട്രം​പ് എ​ത്തി​യ​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ട്രം​പ് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ഏ​ഴാ​മ​ത്തെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​ണ് ട്രം​പ്. ഇന്ത്യ-യു.എസ് ബന്ധം നീണാൾ വാഴട്ടെ എന്ന് പ്രധാനമന്ത്രി പ്രസ്താവിക്കുകയും പൊതുജനം അത് ഏറ്റ പറയുകയും ചെയ്തു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...