പത്രമാധ്യമങ്ങൾക്കും നന്ദി അറിയിച്ച പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

0 733

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെ നേരിടാൻ ജനങ്ങളുടെ ഇടയിൽ പത്രങ്ങളുടെ പങ്ക് വളരെ വലുതാണെന്നും അവരിൽ വിശ്വാസ്യതയുണ്ടെന്നും ഇനിയും കൂടുതൽ ജനങ്ങളെ കൂടുതൽ ബോധവൽക്കരണം എന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പ്രസ്താവിച്ചു.

രാജ്യത്തിന്റെ മുക്കിലും മൂലയിലും വിവരങ്ങൾ എത്തിക്കുന്നതിലും കൊറോണക്കെതിരേ പോരാടുന്നതിലും ശരിയായ വിവരം താഴെത്തട്ടിൽ എത്തിക്കുന്നതിലും മാധ്യമങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്. സർക്കാരിനും ജനങ്ങൾക്കുമിടയിലെ പാലമായി പത്രങ്ങൾ പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. അതേസമയം, മാധ്യമങ്ങൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ എല്ലാ വിധ നടപടിപടികളും കൈക്കൊള്ളുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രസ്താവിച്ചു. കൊറോണ ബാധയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത്, ഒരു തടസ്സവുമില്ലാതെ മാധ്യമങ്ങൾക്ക് പ്രവർത്തിക്കാൻ അടിയന്തരമായ എല്ലാ ചെയ്തു കൊടുക്കുമെന്നും ആവശ്യസർവീസ് എന്നനിലയ്ക്കാണ് മാധ്യമങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ചിന്ത ജനങ്ങൾക്കുണ്ടാകാൻ പാടില്ല. ടീവി ചാനലുകൾ മൈക്കുകൾ അണുവിമുക്തമാണെന്ന് ഉറപ്പാക്കണം. റിപ്പോർട്ടിങ്ങിന് പോകുമ്പോൾ വലിയ സംഘത്തെ ഒഴിവാക്കുക. പത്രവിതരണത്തിലും ശ്രദ്ധിക്കണം. പത്രങ്ങളിൽ പരസ്യനോട്ടീസുകൾവെച്ച് വിതരണംചെയ്യുന്നത് കർശനമായി ഒഴിവാക്കണം.

Download ShalomBeats Radio 

Android App  | IOS App 

പോസിറ്റീവ് വാർത്തകൾക്ക് പ്രാധാന്യംനൽകണം. ആശങ്കകൾ ഉയർത്തിക്കാട്ടേണ്ട സമയമല്ലിത്. അടിസ്ഥാനരഹിതകാര്യങ്ങളും വ്യാജവാർത്തകളും പടരാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം. മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾക്ക് തടസ്സമുണ്ടാകാതെ ശ്രദ്ധിക്കും. മാധ്യമസ്ഥാപനങ്ങൾ പ്രവർത്തിക്കാൻ മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കും. സുഗമമായ പ്രവർത്തനത്തിന് തടസ്സമുണ്ടായാൽ അത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തണം മുതലായ കാര്യങ്ങൾ അദ്ദേഹം അറിയിച്ചു.

You might also like
Comments
Loading...