ലോക്ഡൗണിൽ പിറന്ന ഇരട്ടകൾക്ക് പേര്; കോവിഡും കൊറോണയും

0 1,667

റായ്‌പൂർ: ഈ ലോക്ഡൌൺ കാലത്ത് പിറന്ന ഇരട്ട കുട്ടികൾക്ക്, ഇനി മുതൽ ലോകം വിളിക്കും ‘കൊറോണ’യെന്നും ‘കോവിഡെ’ന്നും. ഇരുവർക്കും ഈ പേര് നൽകിയതും അവരുടെ മാതാപിതാക്കൾ തന്നെ.

ഡോ. ബി.ആർ. അംബേദ്കർ മെമ്മോറിയൽ ആശുപത്രിയിൽ, കഴിഞ്ഞ മാസം (മാർച്ച്‌) 27ന് പുലർച്ചെയാണ് റായ്പുർ സ്വദേശിനി പ്രീതി വർമ്മക്ക് ഇരട്ടകുട്ടികൾ പിറന്നത്. ആൺകുട്ടിക്ക് കോവിഡെന്നും പെൺകുട്ടിക്ക് കൊറോണയെന്നും പേരു നല്കുന്നതായി കുട്ടികളുടെ മാതാവ് തന്നെ പ്രസ്താവിച്ചു.

Download ShalomBeats Radio 

Android App  | IOS App 

” ഒട്ടനവധി ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് പ്രസവം നടന്നത്. അതിനാൽ ‍ഞങ്ങള്‍ ആ ഒരു ദിവസം ഓർമ്മയിൽ എന്നും സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു. അതുപോലെ തന്നെ, വൈറസ് അപകടകരവും ജീവന് ഭീഷണിയുമാണ്. പക്ഷേ ഇത് ശുചിത്വമുൾപ്പെടെ അനേക നല്ല കാര്യങ്ങൾ ശീലിക്കാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നു. ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് ഈ പേരുകൾ കുട്ടികൾക്ക് നൽകുന്നത് എന്ന് അവർ കൂട്ടിച്ചേർത്തു.

You might also like
Comments
Loading...