മുംബൈയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധ; രാജ്യത്ത് 24 മണിക്കൂറിനിടെ 43 മരണം
മുംബൈ: മുംബൈയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ്-19 ബാധ സ്ഥിതികരിച്ചതായി പുറത്ത് വരുന്ന റിപോർട്ടുകൾ. 29 മലയാളികളുള്‍പ്പടെ 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മുംബൈയിൽ പ്രവർത്തിക്കുന്ന ജസ്‍ലോക്ക് ആശുപത്രിയിൽ മാത്രം മലയാളികള്‍ ഉള്‍പ്പെടെ 31 ആരോഗ്യ പ്രവർത്തകർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബെ ഹോസ്പ്പിറ്റലില്‍ 12 ഡോക്ടർമാർക്കും രോഗം സ്ഥിരീകരിച്ചു അതിൽ ഒരാൾ മലയാളിയാണ്. രാജ്യത്ത് കഴിഞ്ഞ ദിവസം വരെ, കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 43 പേര്‍ മരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു, അതിനോടൊപ്പം 991 പേര്‍ക്കാണ് രോഗം ബാധിച്ചത്.
എന്നാല്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.രാജ്യത്ത് വൈറസ് ബാധിതരായവരുടെ ഒരു ആഴ്ചയിലെ ശരാശരി കണക്കെടുതതാണ് കേന്ദ്ര സർക്കാരിന്റെ ഈ പ്രസ്താവന. രാജ്യത്തെ 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഇരട്ടിക്കൽ നിരക്ക് ശരാശരി നിരക്കിനേക്കാൾ കുറവാണെന്നും കേരളം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ആസാം, ത്രിപുര എന്നിവിടങ്ങളിലെ സ്ഥിതി ചൂണ്ടിക്കാട്ടിയാണ് ഈ പ്രസ്താവന പുറപ്പെടുവിച്ചത്, സുഖം പ്രാപിച്ചവരും മരിച്ചവരും തമ്മിലുള്ള അനുപാതം ഇന്ത്യയിൽ 80:20 ആണെന്നും ഇത് മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ട നിലയാണെന്ന് കേന്ദ്രമന്ത്രാലയ വക്താവ് ലവ് അഗർവാൾ പ്രസ്താവിച്ചു.
Download ShalomBeats Radio
Android App | IOS App
ലോക്കഡൗണിന് മുൻപ് ഏകദേശം മൂന്നു ദിവസം കൂടിയിരിക്കുമ്പോൾ വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാകുമായിരുന്നു. ഇപ്പോൾ 6.2 ദിവസം കൂടുമ്പോഴാണ് ഇരട്ടിയാകുന്നതെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ലവ് അഗർവാൾ പ്രസ്താവിച്ചു. അതിന് പുറമെ, രോഗം ഭേദമായി സുഖം പ്രാപിക്കുന്നവരുടെ നിരക്കിൽ വർധന ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസയം മഹാരാഷ്ട്രക്ക് പിന്നാലെ കോവിഡ് കേന്ദ്രങ്ങളായി മാറുകയാണ് മധ്യപ്രദേശും ഗുജറാത്തും. രോഗബാധിതരുടെ എണ്ണം മധ്യപ്രദേശിൽ 1310ഉം ഗുജറാത്തിൽ 1100ഉം ആയി. മധ്യപ്രദേശിൽ 146 പുതിയ കേസുകൾ അടക്കം ആകെ രോഗബാധിതർ 1310ഉം മരണം 69ഉം ആയി. ഇൻഡോറിൽ 842ഉം ഭോപ്പാലിൽ 197ഉം പേർ രോഗബാധിതരാണ്. 408 പ്രദേശങ്ങൾ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു. 98 കേസുകളും രണ്ടു മരണവുമാണ് രാജസ്ഥാനിൽ പുതുതായി റിപ്പോർട്ട് ചെയ്തത്. ആകെ കേസുകൾ 1229ഉം മരണം 17ഉം ആയി.