കൊറോണ; ഇന്ത്യക്ക് കൈയടിച്ച് അമേരിക്കൻ മാദ്ധ്യമം

0 905

വാഷിംഗ്ടണ്‍ : ലോകത്തെ മുഴുവന്‍ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണയെ തടഞ്ഞു നിറുത്തി മരണം പെരുകാതെ കാത്ത ഇന്ത്യയാണ് താരമെന്ന് പരാമർശിച്ച അമേരിക്കന്‍ മാദ്ധ്യമമായ സി.എന്‍.എന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ കൊവിഡ് മരണം ആയിരത്തില്‍ ഒതുങ്ങുന്നത് അത്ഭുതമാണെന്ന് റിപ്പോര്‍ട്ടിൽ ചുണ്ടികാട്ടുന്നു. വളരെ നേരത്തെ തന്നെ ഇന്ത്യ ലോക്ക്ഡൗണിലേക്ക് നീങ്ങി. 519 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ തന്നെ പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു, അതെസമയം, 9,200ലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോഴാണ് ഇറ്റലിയും ബ്രിട്ടനും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധയേറ്റ അമേരിക്കയില്‍ ഇപ്പോഴും സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുമില്ല.
അതെ സമയം, ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. 2,293 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 37,336 ആയി. 71 പേരാണ് ഈ ദമണിക്കൂറുകളില്‍ മരണമടഞ്ഞത്. മരണസംഖ്യ 1,218 ആയി.9950 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ 26,167 പേര്‍ ചികിത്സയില്‍ തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യ മാര്‍ച്ച്‌ 25ന് ആരംഭിച്ച ലോക്ഡൗണ്‍ മേയ് നാലു മുതല്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. മേയ് 17 വരെയാണ് ലോക്ഡൗണ്‍ നീ്ട്ടിയിരിക്കുന്നത്.

You might also like
Comments
Loading...