ഒപ്പീനിയൻ മേക്കേഴ്സ് വാട്സ്ആപ്പ് കൂട്ടായ്മ

0 1,311

ദൈവവചനപഠനം ലക്ഷ്യമാക്കി കൊണ്ട് നാലു വർഷം മുൻപ് ആരംഭിച്ച വാട്സ്ആപ്പ് കൂട്ടായ്മയാണ് ഒപ്പീനിയൻ മേക്കേഴ്സ്. വചനത്തിനായി ദാഹിക്കുന്ന ഒരുപാട് ആളുകൾ ഇതിൽ അംഗമായി. നിരവധി വേദശാസ്ത്ര അവബോധമുള്ള ആളുകളും കൃത്യമായി വചനം വ്യാഖ്യാനിക്കാൻ കഴിവുള്ള ആളുകളുമാണ് ഈ വേദിയെ സമ്പുഷ്ടമാക്കുന്നത്. ഈ കൂട്ടായ്മ മുഖാന്തിരം അനേകർക്ക് സംശയ നിവാരണത്തിനും കൃത്യമായ വചന പഠനത്തിനും അവസരം ലഭിച്ചു. വ്യത്യസ്തമായ ദൈവശാസ്ത്ര ആശയങ്ങൾ പരിചയപ്പെടുവാൻ കഴിഞ്ഞു.
എന്നാൽ അതിലുപരി ഒരു ആത്മീയ കൂട്ടായ്മയായി ഗ്രൂപ്പ് മാറി. പരസ്പരം കൈത്താങ്ങൽ നൽകുവാനും ദരിദ്രരെ ഓർക്കുവാനും ഗ്രൂപ്പിനു സാധിച്ചു . കേരളം അഭിമുഖീകരിച്ച രണ്ടു മഹാപ്രളയങ്ങളിൽ സഹായ ഹസ്തം നീട്ടുവാൻ ഗ്രൂപ്പിനു കഴിഞ്ഞു. ഗ്രൂപ്പ് അംഗങ്ങൾ പരിധിക്കു മുകളിൽ സഹായം ചെയ്തു. രണ്ടു പ്രളയത്തിൽ യഥാക്രമം കുമരകത്തും വയനാട്ടിലും പ്രളയബാധിതരെ സഹായിച്ചു.
കോവിഡ് 19 പശ്ചാത്തലത്തിലും ആവശ്യമായ സഹായ ഹസ്തം നീട്ടണമെന്ന് ഗ്രൂപ്പ് ആഗ്രഹിച്ചു. കൊറോണ കാലത്ത് വിശ്രമം കൂടാതെ അധ്വാനിക്കുന്ന പോലീസ് സുഹൃത്തുക്കൾക്ക് മൂന്നു ദിവസം മൂന്നു നേരം ഭക്ഷണം വിതരണം ചെയ്തു. തുടർന്ന് ജനമൈത്രി പൊലീസിന്റെ നിർദ്ദേശപ്രകാരം പട്ടിണിയിലേക്ക് പോയ 51 പേരടങ്ങുന്ന 24 തമിഴ് കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. അതിനു ശേഷമാണ് കഷ്ടത്തിലായിരിക്കുന്ന ദൈവവേലക്കാരെ സഹായിക്കണം എന്ന താല്പര്യം ഗ്രൂപ്പിൽ ഉണ്ടായത്. അതിന്റെ ഭാഗമായി കേരളത്തിൽ വിവിധ ഇടങ്ങളിൽ പ്രവർത്തിക്കുന്നത് 15 ദൈവദാസന്മാർക്ക് സാമ്പത്തിക സഹായം നൽകാൻ കഴിഞ്ഞു.
വാട്സ്ആപ്പ് കൂട്ടായ്മ എന്നതിലുപരി ക്രിസ്തു ആഗ്രഹിച്ച നിലവാരത്തിലേക്ക് ഉയരാൻ ഗ്രൂപ്പിനു കഴിയുന്നു എന്നത് പ്രശംസനീയമാണ്. വചനം പഠിക്കുകയും പ്രസംഗിക്കുകയും മാത്രമല്ല പ്രവൃത്തിയിലേക്ക് എത്തിക്കാൻ കൂട്ടായ്മയ്ക്കു കഴിയുന്നു.
ഈ കൂട്ടായ്മയ്കളിൽ ലഭ്യമാകുവാൻ താല്പര്യപ്പെടുന്നവർക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
. Mohanraj 9142201142
Feba 8086379048

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...