മൂന്ന് ഇന്ത്യൻ മാധ്യമ പ്രവർത്തകർക്ക് പുലിറ്റ്സർ പുരസ്കാരം

0 1,287

ന്യൂഡൽഹി: 2020ലെ പുലിറ്റ്‌സര്‍ പ്രൈസിന് ഇന്ത്യക്കാരായ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ അര്‍ഹരായി. അസോസിയേറ്റ് പ്രസ്സിലെ മാധ്യമപ്രവര്‍ത്തകരായ ദര്‍ യാസിന്‍, മുക്തര്‍ ഖാന്‍, ചന്ന് ആനന്ദ് എന്നിവര്‍ക്കാണ് മാധ്യമപ്രവര്‍ത്തനത്തിലെ പരമോന്നത ബഹുമതിയായ പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചത്.
ഇതില്‍ ദര്‍ യാസിനും മുക്തര്‍ ഖാനും ശ്രീനഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരാണ്. ആനന്ദ് ജമ്മു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തിലെ മത്സരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഒപ്പം നിന്നതിന് സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് ദര്‍ യാസിന്‍ ട്വിറ്ററില്‍ പങ്കുവെച്ചു. 
“കഴിഞ്ഞ 20 വര്‍ഷമായി തുടരുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാണ് പുരസ്‌കാരം ലഭിച്ച ഫീച്ചര്‍ ഫോട്ടോഗ്രാഫി”. അവിശ്വസനീയമായാണ് അവാര്‍ഡ് വാര്‍ത്ത അനുഭവപ്പെട്ടതെന്നും ആനന്ദ് തന്റെ പുരസ്‌കാര ലബ്ധിയോട് പ്രതികരിച്ചു.
യുട്യൂബ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് പുലിറ്റ്‌സര്‍ ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ ഡാന കാനഡി പുരസ്‌കാര വാര്‍ത്ത പ്രഖ്യാപിച്ചത്.

You might also like
Comments
Loading...