കൊറോണ: ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിൽ നാല് ജില്ലകളില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍

0 1,432

ചെന്നൈ: കൊറോണ മൂലം തമിഴ്‌നാട്ടിൽ സ്ഥിതിഗതികൾ അതീവ രൂക്ഷമായി തുടരുന്ന ഈ സാഹചര്യത്തിൽ, അതിനോടൊപ്പം കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തെ നാല് ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു തമിഴ്നാട് സർക്കാർ.

ഇന്നുചേർന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ എന്നീ 4 ജില്ലകളിലാണ് കർശന നിയന്ത്രണങ്ങലോടെ ലോക്കഡോൺ ഏർപ്പെടുത്തുയത്. ഈ മാസം (ജൂൺ) 19 മുതൽ 30 വരെയാണ് സമ്പൂർണ ലോക്ക്ഡൗൺ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളാണ് ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ എന്നിവ. ചെന്നൈയിൽ മാത്രം 31,896 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ചെങ്കൽപേട്ട്-2882, തിരുവള്ളൂർ-1865, കാഞ്ചീപുരം-709 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ എണ്ണം. തമിഴ്നാട്ടിൽ ഇതുവരെ 44,661 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 435 പേർ രോഗം ബാധിച്ച് മരിച്ചു. 24, 545 പേർ രോഗമുക്തി നേടി.

Download ShalomBeats Radio 

Android App  | IOS App 

പകൽ 6 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുള്ളൂ. കണ്ടെയിൻമെന്റ് സോണുകളിലെ കടകൾക്ക് പ്രവർത്തിക്കാൻ തീരെ അനുവാദമില്ല. ഹോട്ടലുകളിൽ പാഴ്സൽ വിതരണം ചെയ്യാം. ഓട്ടോ-ടാക്സി സർവീസുകൾക്ക് അനുമതി ഇല്ല. എന്നാൽ അത്യാവശ്യസർവീസുകൾക്ക് വാഹനങ്ങൾ നിരത്തിലിറക്കാം എന്നിവയാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

You might also like
Comments
Loading...