കാരുണ്യസ്പർശവുമായി ‘ഡ്രോപ് ഓഫ് മേഴ്സി’

0 1,342

ന്യൂഡൽഹി : കൊറോണ ജീവിതസാഹചര്യങ്ങളെ പിടിച്ചുമുറുക്കുമ്പോൾ ജീവിക്കുവാൻ കഷ്ടപ്പെടുന്നത് നിരവധി മനുഷ്യരാണ്. അനേകം പേർക്കും ജോലി നഷ്ടപ്പെട്ട് നിരാശരായി, ആഹാരത്തിന്പോലും വകയില്ലാതെ നിരവധി ആളുകളാണ് ഇവിടെ കഴിയുന്നത്.അവർക്കിടയിൽ കാരുണ്യസ്പർശവുമായാണ് ‘ഡ്രോപ് ഓഫ് മേഴ്സി’ എന്ന ജീവകാരുണ്യ പ്രവർത്തന കൂട്ടായ്മ എത്തിചേർന്നത്. ഡൽഹിയുടെ സമീപപ്രദേശമായ ഫരീദാബാദിലുളള ചില ഗ്രാമങ്ങളിൽ പലവ്യഞ്ജനങ്ങൾ സാധനങ്ങൾ ഉൾപ്പെടുന്ന 50തോളം കിറ്റുകൾ രണ്ടുഘട്ടമായി വിതരണം ചെയ്തു.കഴിഞ്ഞ ഒരു വർഷമായി ഡ്രോപ് ഓഫ് മേഴ്സി എന്ന കൂട്ടായ്മ രാജ്യതലസ്ഥാനത്തും സമീപപ്രദേശങ്ങളിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ അദ്ധ്യായനവർഷത്തിൽ നൂറിൽപരം സ്കൂൾ കിറ്റുകൾ, ശൈത്യം അതിരൂക്ഷമായസമയത്ത് 500ൽപരം കമ്പിളി വിതരണം, അനാഥാലയങ്ങളും വൃദ്ധസദനങ്ങൾ സന്ദർശിച്ചുളള പ്രവർത്തനങ്ങൾ,ഇപ്പോൾ ഈ കൊറോണ കാലഘട്ടത്ത് പലവ്യഞ്ജനങ്ങൾ സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റ് വിതരണം തുടങ്ങി അനവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നത് കുമ്പനാട് സ്വദേശിയായ നോബിൾ സാമും, റാന്നി സ്വദേശിയായ അനീഷ് വലിയപറമ്പിലുമാണ്. തുടർന്നുളള ദിവസങ്ങളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുവാൻ പദ്ധതിയിട്ടതായി ഡ്രോപ് ഓഫ് മേഴ്സിയുടെ ഭാരവാഹികൾ അറിയിച്ചു.

You might also like
Comments
Loading...